Politics (Page 607)

തിരുവനന്തപുരം : കേരളം അദാനിയുടെ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വീണ്ടും ചർച്ചയാവുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കുന്നതിലടക്കം സംസ്ഥാന സർക്കാരും അദാനിയും കൊമ്പ് കോർത്തിരുന്നു. വൈദ്യുതിയുടെ കാര്യത്തിൽ ഈ ശത്രുത സർക്കാർ മറന്നു എന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന പ്രധാന ആരോപണം.

അദാനിക്ക് ആയിരം കോടിയുടെ ലാഭമുണ്ടാക്കാൻ വഴിവിട്ട് 2.82യൂണിറ്റ് നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി 25വർഷത്തേക്ക് വാങ്ങാൻ കരാറൊപ്പിട്ടു.ജനങ്ങൾക്ക് വൈദ്യുതി ചാർജ്ജ് വർദ്ധനയിലൂടെ അധികഭാരം.പാരമ്പര്യേതര വൈദ്യുതി ബാധ്യതകൊണ്ടാണ് വാങ്ങിയതെങ്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് യൂണിറ്റിന് എന്നിവയായിരുന്നു ചെന്നിത്തലയുടെ മറ്റ് ആരോപണങ്ങൾ.

എന്നാൽ ഇതിൽ സർക്കാരിന്റെ അദാനി വിരോധം തട്ടിപ്പ് ഒഴിച്ച് ബാക്കിയുള്ള ആരോപണങ്ങൾ സാങ്കേതിക കാരണങ്ങളാൽ വസ്തുതയുമായി യോജിക്കുന്നതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയത് വഴിവിട്ടാണെന്ന ആരോപണം ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടു തരത്തിലുള്ള റിന്യൂവബിൾ എനർജി ബാധ്യതയാണുള്ളത്.

സോളാറും സോളാർ അല്ലാത്തതും. കാറ്റാടി വൈദ്യുതി വാങ്ങുന്നത് നിർബന്ധമല്ലെന്ന് അർത്ഥം. കുറഞ്ഞനിരക്കിൽ സോളാർ വൈദ്യുതി കിട്ടുമെങ്കിൽ കാറ്റാടി വൈദ്യുതി വാങ്ങാതെ സോളാർ വൈദ്യുതി വാങ്ങി ബാധ്യത നിറവേറ്റാം. എന്നാൽ അദാനിയുടെ വൈദ്യുതി യൂണിറ്റി 2.82രൂപ ഏറ്റവും കുറഞ്ഞ നിരക്കാണ് അദാനിയുടെ കരാറുകളിൽ ഇതര കരാറുകളെപ്പോലെ ഫിക്സഡ് ചാർജില്ലെന്ന ആനുകൂല്യവുമുണ്ട്.

കണ്ണൂർ: ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ക്യാപ്റ്റൻ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോൾ പിണറായി. ക്യാപ്റ്റൻ വിളി അണികളിൽ നിന്ന് ആവേശത്തിൽ ഉയർന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട.

അത് പി.ആർ. ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളിൽ ഇത്തരത്തിൽ പി.ആർ. ഏജൻസികൾ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റൻ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവർത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും.

അത് പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ്. അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ. ഇന്ന് നിശബ്ദപ്രചാരണം. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ് നടക്കുക. 957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.
40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.ഇരട്ടവോട്ടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

kadakampally surendran

തിരുവനന്തപുരം: കഴക്കൂട്ടത്ത് ത്രികോണപോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍. ജനം പോളിംഗ് ബൂത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കടംപള്ളിയുടെ പ്രസ്താവന. കഴക്കൂട്ടത്ത് വികസനമാണ് ചര്‍ച്ച ചെയ്യുകയെന്നും അത് നോക്കായാകും ജനം വിധിയെഴുതുകയെന്നും പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്നും കടകംപള്ളി പ്രതികരിച്ചു.രാഹുല്‍ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ലെന്നും രാഹുല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.

കോഴിക്കോട്: വോട്ടര്‍പട്ടികയില്‍ നിന്ന് തന്നേയും സഹോദരിയേയും ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിയെന്നാരോപിച്ച് നടി സുരഭിലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് നടി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുരഭി ലക്ഷ്മി പരാതിയുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തത്പരകക്ഷികള്‍ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയക്കാറ്റ് യുഡിഎഫിന് അനുകൂലമാണെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന ഫലസൂചനകള്‍ക്ക് നേര്‍വിപരീതമാണ് കളത്തില്‍ പ്രകടമാകുന്നതെന്നും സര്‍വേകളില്‍ പങ്കെടുത്തവരുടെ എണ്ണവും ചോദ്യങ്ങള്‍ ചോദിച്ച സമയവും നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ചര്‍ച്ചയ്ക്കു നേതൃത്വം കൊടുക്കാനായതില്‍ സന്തോഷമുണ്ട്. പാര്‍ട്ടിയും ജനവും എല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്.മാര്‍ക്‌സിസം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്നും ലോകം മുഴുവന്‍ അത് തിരസ്‌കരിച്ചതാണെന്നും തരൂര്‍ പറഞ്ഞു.
ജനാധിപത്യത്തിലും ബഹുസ്വരതയിലും ഉള്‍ക്കൊളളലിലുമാണ് ഞങ്ങള്‍ക്കു വിശ്വാസമെന്നും ആളുകള്‍ക്ക് പണമുണ്ടാക്കാനും അഭിവൃദ്ധി പ്രാപിക്കാനും സ്വാതന്ത്ര്യമനുവദിക്കുന്നത് പോലെ തന്നെ രാഷ്ട്രത്തിന്റെ വരുമാനം പാവപ്പെട്ടവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വിതരണം ചെയ്യണമെന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

nirmala

തിരുവനന്തപുരം:കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണെന്നും എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം.

അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനനിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരത്തിലാണ്.

അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തു നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു.

പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

ന്യൂഡല്‍ഹി : അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇലക്ഷന്‍ കമ്മീഷന്‍ എന്നീ രണ്ട് വാക്കുകളിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

ബിജെപി നേതാവിന്റെ കാറില്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ബോഡോലാന്റ് പീപ്പിള്‌സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന് പകുതിയായി കുറച്ചിരുന്നു.

ഇടതുപക്ഷത്തിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ വളരെ സംതൃപ്തരാണെന്നും നിങ്ങള്‍ ഇങ്ങോട്ടുവരണ്ട, ജയിച്ചു എന്നുതന്നെ കരുതിക്കോളൂ എന്നാണ് പലരും പറയുന്നതെന്നും കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. സിനിമയിലും ടിവിയിലുമൊക്കെ കാണുന്നു. പിന്നെങ്ങനെയാണ് മണ്ഡലത്തിലുണ്ടാവുക എന്നായിരുന്നു ചിലരുടെയൊക്കെ ആരോപണം. ഇവരോടൊക്കെ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? 1330 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കൊല്ലത്ത് നടത്തിയത്. അങ്ങനെയുള്ള എംഎല്‍എ മണ്ഡലത്തില്‍ ഇല്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ആവശ്യമുള്ള സ്ഥലത്ത് എംഎല്‍എ വരണമെന്നും അനാവശ്യ സ്ഥലങ്ങളില്‍ ചെന്ന് കൈ കാണിക്കലല്ല എംഎല്‍എയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. പലരും പറയുന്നുണ്ട് മുകേഷ് സ്വര്‍ണകരണ്ടിയുമായി ജീവിക്കുന്നയാളാണെന്ന്. ഞാന്‍ കൊണ്ട വെയിലിന്റെ ഒരംശം എങ്ങാനും ഇവര്‍ക്കിനി കൊള്ളാന്‍ പറ്റോ?. ചുട്ട വെയിലത്ത് നിന്ന്, അതിന്റെ കൂടെ എച്ച്എംഐ ലൈറ്റുകൂടെ അടിച്ചു തരും. അങ്ങനെ 40 കൊല്ലമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും ഞാന്‍ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണെന്നും എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം:നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കടകംപള്ളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ സജിയാണ് പരാതി നൽകിയത്.തൃശ്ശൂർ കൊടകര വില്ലേജിൽ 917/പിടി 1 സ‍ർവേ നമ്പറിൽ പെടുന്ന 0.239 ഹെക്ടർ സ്ഥലം 58 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി രൊക്കം പണമായി നൽകി വാങ്ങിയെന്നും, സത്യവാങ്മൂലത്തിൽ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുള്ളതെന്നുമാണ് സജിയുടെ പരാതിയിൽ പറയുന്നത്.

2020-21 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 50000 രൂപയെന്നും അതിന് മുമ്പുള്ള നാല് വർഷങ്ങളിൽ സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുള്ള ശോഭ എങ്ങനെയാണ് 58 ലക്ഷത്തിലധികം വിലവരുന്ന വസ്തുവാങ്ങിയതെന്നും പരാതിയിൽ ചോദിക്കുന്നു. മാത്രമല്ല 20 ലക്ഷത്തോളം വിലവരുന്ന ഇന്നോവ കാറ് വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്ന ശോഭ ഇതിന്‍റെ വരുമാന ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.