Latest News (Page 98)

തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ. മണിരത്‌നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ് ഐശ്വര്യ മനസ് തുറന്നത്. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി വന്നത്.

ദളപതിയിൽ ശോഭന ചെയ്ത വേഷം ചെയ്യാനാണ് ആദ്യം മണി അങ്കിൾ വിളിച്ചത്. അപ്പോൾ താൻ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. തനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്നത്തിൽ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയെന്നും താരം വ്യക്തമാക്കി.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. താൻ തന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം തനിക്ക് നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു.

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വേർപാട് തന്നെയാണ്. തന്റെ കൗമാര പ്രായത്തിൽ തന്നെ ഷാരൂഖ് ഖാന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. മിർ താജ് മുഹമ്മദ് ഖാനാണ് ഷാരൂഖിന്റെ പിതാവ്. ലത്തീഫ് ഫാത്തിമയാണ് താരത്തിന്റെ അമ്മ.

തന്നെ ബിഗ്‌സ്‌ക്രീനിൽ കാണാൻ അവർ ഒപ്പമില്ല എന്നത് അദ്ദേഹത്തിന്റെ വലിയ വേദനകളിലൊന്നാണ്. താൻ ചെയ്യുന്ന സിനിമകൾ സ്വർഗത്തിൽ നിന്ന് അവർക്ക് കാണാൻ കഴിയുമെന്ന് പറഞ്ഞാണ് താരം ആശ്വസിക്കുന്നത്.

താൻ സിനിമയിലെത്തുമ്പോഴേക്കും തന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. ചില കാരണങ്ങളാൽ, താൻ വളരെ വലിയ സിനിമകൾ ചെയ്യുമെന്ന് തനിക്ക് എപ്പോഴും തോന്നിയിരുന്നു. സ്വർഗത്തിൽ നിന്ന് അവർക്ക് എന്റെ സിനിമകൾ കാണാൻ കഴിയും. അമ്മ ആകാശത്തിലെ നക്ഷത്രമായി മാറിയെന്നാണ് താൻ വിശ്വസിക്കുന്നത്. ഇത് ബാലിശമാണെന്ന് തോന്നിയേക്കാമെന്നും ദേവദാസിൽ തന്നെ കാണുന്നത് തന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവദാസ് ചെയ്യുമ്പോൾ അത് ചെയ്യരുതെന്ന് മുതിർന്ന അഭിനേതാക്കൾ പലരും തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ഞാനത് ചെയ്യാൻ ആഗ്രഹിച്ചു. അമ്മേ, ഞാൻ ദേവദാസ് ചെയ്തുവെന്ന് പറയാൻ വേണ്ടിയായിരുന്നു അതെന്ന് ഷാരൂഖ് പറയുന്നു.

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഷെയ്ഖ് ഹസീനയുടെ 45 കൂട്ടാളികൾക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്‌റ് വാറണ്ട്.

നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.

സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയബന്ധങ്ങൾ എക്കാലത്തും ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായ ഒരു പ്രണയ ബന്ധമായിരുന്നു മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനും ബോളിവുഡ് നടി രേഖയും തമ്മിൽ ഉണ്ടായിരുന്നത്.

ഇമ്രാൻ ഖാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ആ പ്രണയം. ആ കാലത്ത് പലരുമായും ഇമ്രാന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഏറ്റവും ഹിറ്റായത് രേഖയുമായുള്ള കഥകളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഈ ബന്ധത്തിന് രേഖയുടെ അമ്മ വരെ അംഗീകാരം നൽകിയിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന വാർത്തകൾ. വിവാഹത്തിന് വേണ്ടി ഒരു ജോത്സ്യനെ പോലും ഇവർ കണ്ടിരുന്നുവെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു.

ഇമ്രാൻഖാൻ ഇന്ത്യയിൽ വരികയും രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. രേഖയുടെ സൗഹൃദം താൻ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ഒരു നടിയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്നും പിന്നീട് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിക്കും. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ഊർജം വർധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ ധാരളമായി നെല്ലിക്ക ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ പോഷണത്തിനും മുടിയ്ക്ക് ജലാംശം നൽകുന്നതിനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾ ചർമ്മകോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യം.

ഇതിലടങ്ങിയിരിക്കുന്ന കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റന്നതിന്റെ ഭാഗമായി ജീനോമിക് ഡാറ്റയുടെ പ്രാപ്തിയും കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തിൽ ആരംഭിച്ച കേരള ജീനോം ഡേറ്റാ സെന്റർ (കെജിഡിസി), ജീനോമിക് സീക്വൻസിംഗ് ആന്റ് ഡേറ്റാ ജനറേഷൻ പ്രോജക്ടകൾക്ക് ധനസഹായം നൽകാനുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.

പ്ലാന്റ് ജീനോമിക്സ്, ആനിമൽ ജീനോമിക്സ്, മൈക്രോബയൽ ജീനോമിക്സ്, മറൈൻ ജീനോമിക്സ്, സിക്കിൾ സെൽ അനീമിയ, ഡെങ്കിപ്പനി, പകർച്ചവ്യാധിക്കെതിരെയുള്ള തയ്യാറെടുപ്പ് തുടങ്ങി മാരക രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്ന തീരാവ്യാധികളുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ധനസഹായത്തിന് അർഹരായ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താൻ, കെജിഡിസി അപേക്ഷകൾ ക്ഷണിക്കുന്നു. ഗ്രാന്റുകൾക്ക് സയന്റിഫിക് അഡൈ്വസറി ബോർഡ് അംഗീകാരം നൽകും. കൂടാതെ പ്രോജക്ടിന്റെ വ്യാപ്തിയും സാധ്യതയും അനുസരിച്ച് 10 ലക്ഷം മുതൽ 2 കോടി രൂപ വരെ ഗ്രാന്റ് ലഭിക്കാനുള്ള അർഹതതയുണ്ടാകും.

താൽപ്പര്യമുള്ള ഗവേഷകർ / സ്ഥാപനങ്ങൾ, തങ്ങളുടെ പ്രോജക്ട് പ്രൊപ്പോസലുകൾ കെജിഡിസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ശാസ്ത്രീയ പ്രാധാന്യം, പദ്ധതിയുടെ സാധ്യത, കേരളത്തിനുള്ള നേട്ടങ്ങൾ, വാണിജ്യവൽക്കരണ സാധ്യതകൾ, നൂതനാശയം, കെജിഡിസിയുടെ ലക്ഷ്യങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ധനസഹായത്തിന് അർഹതയുള്ള പദ്ധതികളെ വിലയിരുത്തുന്നത്. വിശദമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ കെജിഡിസി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ / ഗവേഷകർ കേരളത്തിൽ നിന്നുള്ളവരായിരിക്കണം. കേരളത്തിന് പുറത്ത് നിന്നുള്ള ഒരു സ്ഥാപനം അപേക്ഷിക്കുകയാണെങ്കിൽ അവർക്ക് കേരളം ആസ്ഥാനമായുള്ള ഒരു ലൈഫ് സയൻസ് സ്ഥാപനവുമായി പങ്കാളിത്തമോ ധാരണാപത്രമോ ഉണ്ടായിരിക്കണം. ഡിഎസ്‌ഐആർ സർട്ടിഫൈഡ് ലബോഠറട്ടറിയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർക്കും അപേക്ഷിക്കാൻ അർഹതതയുണ്ടായിരിക്കും. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും, കെജിഡിസി വെബ്‌സൈറ്റ് (www.kgdc.kerala.gov.in) സന്ദർശിക്കുക.

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിൽ ട്രെയിൻ വേഗത കൂട്ടിയുള്ള ട്രയൽ റൺ നടത്തി. ഇന്നാണ് ട്രയൽ റൺ നടന്നത്. മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള പുതിയ പാമ്പൻ പാലത്തിലായിരുന്നു പരീക്ഷണം.

ഇതിനായി നിശ്ചയിച്ച ചരക്ക് തീവണ്ടി 90 കിലോമീറ്റർ വേഗത്തിലാണ് പുതിയ പാലം കടന്നത്. ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ കൗശിക് കിഷോർ പുതിയ റെയിൽപ്പാലം പരിശോധിക്കാൻ ചെന്നൈയിൽ നിന്ന് ഇന്നലെ മണ്ഡപത്തിലെത്തി.

തുടർന്ന് ട്രോളിയിൽ കയറി പുതിയ റെയിൽവേ പാലം സന്ദർശിച്ചു. 17 മീറ്റർ ഉയരത്തിൽ ഡ്രോബ്രിഡ്ജ് പൂർണമായി തുറന്ന് പരിശോധന നടത്തുകയും ചെയ്തു.

തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ചട്ടങ്ങളിലെ നിബന്ധനകൾക്ക് വിരുദ്ധമായി വാടകയ്‌ക്കെടുത്ത വീടുകളിൽ ആവശ്യമായ കളിസ്ഥലം ഉറപ്പുവരുത്താതെ സ്‌കൂളുകൾ നടത്തി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് ഉറപ്പുവരുത്താത്തതും യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നതും അമിത ഫീസ് വാങ്ങുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. സർക്കാർ നിശ്ചയിക്കുന്ന സമയപരിധിക്കതീതമായി അഡ്മിഷനും പരീക്ഷകളും നടത്തുന്നുണ്ട്. ഇതൊക്കെ കണ്ടെത്തുന്നതിലേക്ക് സമഗ്രമായ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മട്ടാഞ്ചേരിയിലും തൃശൂരിലും ഉണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്തിയതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം സരിൻ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി.

കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് സരിനെ പുറത്താക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്ന് സരിൻ വ്യക്തമാക്കി.

സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേർത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ തനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ കൂട്ടിച്ചേർത്തു.