Latest News (Page 2)

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ 40 വർഷമായി താൻ തിരുവനന്തപുരത്തുകാരനാണെന്നും ശശി തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ വന്നുപോകുന്ന അദ്ദേഹത്തെ പോലെയല്ല, ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണ് താനെന്നാണ് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കുന്നത്.

തരൂർ ചോദിക്കുന്നത് പന്ന്യന് എന്ത് ധൈര്യമാണെന്നാണ്. തനിക്കെന്താ ധൈര്യത്തിന് കുറവ്. താൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ബിജെപി – യുഡിഎഫ് മത്സരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രൗണ്ട് റിയാലിറ്റിയാണ് താൻ പറഞ്ഞത്. അത് തന്നെയാണ് ഗോവിന്ദൻ മാഷും പറഞ്ഞതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. എൽഡിഎഫും ബിജെപിയും തമ്മിലാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പന്ന്യൻ പറഞ്ഞതിൽ തെറ്റില്ല, ഇടതിന്റെ മുഖ്യ എതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വം അറിയിച്ചത്.

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാലാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാൻ പാടില്ലെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കാസർകോട്, കൊല്ലം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്‌ നടപടി. ഏപ്രിൽ 24-ന് കൊട്ടിക്കലാശം കഴിഞ്ഞതോടെ ജില്ലകളിൽ നിരോധനാജ്ഞ ആരംഭിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഏപ്രിൽ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. കാസർകോട് ഏപ്രിൽ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമവിരുദ്ധമായ പൊതുമീറ്റിംഗുകൾ, റാലികൾ തുടങ്ങിയവ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കൾ-പ്രവർത്തകർ മണ്ഡലത്തിൽ തുടരുന്നത് , ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോൾ സർവ്വേകൾ, പോളിങ് സ്റ്റേഷനുകളുടെ ഉള്ളിൽ സെല്ലുലാർ-കോർഡ്ലെസ്സ് ഫോണുകൾ, വയർലെസ്സ് സെറ്റുകൾ എന്നിവയുടെ ഉപയോഗം, പ്രത്യേക അനുമതിയുള്ള പോളിങ് ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ കോർഡ്ലെസ്സ് ഫോണുകൾ, വയർലെസ്സ് സെറ്റുകൾ ഉപയോഗിക്കുന്നത്, ഇലക്ഷൻ ദിവസം പോളിങ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പ് പ്രചാരണം, ബൂത്തുകൾ കെട്ടുന്നത്, ഒരേ പോളിങ് സ്റ്റേഷൻ പരിധിയിൽ തന്നെ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിലും സ്ഥാനാർത്ഥിയുടെ ഒന്നിലധികം ഇലക്ഷൻ ബൂത്ത് പോളിങ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിൽ സ്ഥാപിക്കുന്നത്, ജനപ്രാതിനിധ്യ നിയമപ്രകാരം ആയുധം കൈവശം സൂക്ഷിക്കാൻ അനുമതി ഉള്ളവർ ഒഴികെ പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധം കൊണ്ട് പോകുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു.

പൊതുജനങ്ങളുടെ ദൈനംദിന ജോലികൾക്കോ വോട്ട്ചെയ്യാൻ പോകുന്നതിനോ നിയമം തടസ്സമാകില്ല. ക്രമസമാധാന പ്രശ്നം ഉയർത്താതെ വോട്ടിംഗ് സ്ഥലങ്ങളിലോ, സിനിമശാലകളിലും മറ്റും പോകുന്നതിന്, വീടുവീടാന്തരമുള്ള നിശബ്ദപ്രചാരണത്തിനും വിലക്കില്ല.

നിയമപാലകർ, ഇലക്ഷൻ ഉദ്യോഗസ്ഥർ, അവശ്യസർവീസുകൾ എന്നിവയ്ക്കും നിയമം ബാധകമല്ല . ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡൽഹി: പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സുപ്രീം കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഇഡി നിലപാട് വ്യക്തമാക്കിയത്. അറസ്റ്റിനെതിരായ കെജരിവാളിന്റെ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല. കേസുമായി ബന്ധപ്പെട്ട തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടു. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതതെന്നും ഇഡി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയായ കെജ്രിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചെന്നും ഇഡി ആരോപിക്കുന്നു. അറസ്റ്റിനെതിരായ കെജ്രിവാളിന്റെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ ഇഡി വിശദീകരിക്കുന്നു.

കണ്ണൂർ: കൈരളി ചാനലിനെതിരെയും, റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേഷണം ചെയ്തതിൽ നടപടി ആവശ്യപ്പെട്ടാണ് കെ സുധാകരൻ നൽകിയത്. കണ്ണൂർ ടൗൺ എസ്എച്ച്ഒയ്ക്കാണ് കെ സുധാകരൻ പരാതി നൽകിയിരിക്കുന്നത്.

മനോജ് എന്നയാൾ ഒരു കാലത്തും തന്റെ പി എ ആയി ജോലി ചെയ്തിരുന്നില്ല. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്ന നിരവധിപേരിൽ കുറച്ചുകാലം മാത്രം പ്രവർത്തിച്ചുവന്ന ഒരു ജീവനക്കാരൻ മാത്രമായ മനോജ് എന്നയാൾ 2014 ശേഷം താനുമായോ, തന്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ്. ഈ കാര്യങ്ങൾ ബോധ്യമുള്ള കൈരളി ചാനൽ റിപ്പോർട്ടർ സന്തോഷ്, ചാനലിന്റെ ബന്ധപ്പെട്ട അധികാരികളും സത്യവിരുദ്ധമായ കാര്യം കളവാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യക്തിഹത്യ നടത്തണമെന്നുള്ള ദുരുദ്ദേശത്തോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ആയതിനാൽ കൈരളി ചാനലിനെതിരെയും, റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസ്സാണ്. ആ പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തിൽ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കുമുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസ്സിനെ നയിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാർട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചർച്ച നടത്തിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ. ഇവിടെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിക്കുന്നവർ ഈ ചർച്ചയിൽ പങ്കെടുത്തോയെന്ന് അദ്ദേഹം ചോദിച്ചു.

മത്സരം തുടങ്ങുന്നതിന് മുൻപ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികൾ ഉണ്ട് ഇനി കോൺഗ്രസ്സിൽ. മത്സരിച്ച് ജയിച്ചാൽ ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുൻപ് ചാടിപ്പോകാത്ത എത്ര പേർ അവശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസ്സിന് എത്രമാത്രം ആത്മാർത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്‌സഭയിൽ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യ സംഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രി കസേരയിൽ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ വർഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

5 വർഷം 5 പേർ രാജ്യം ഭരിക്കണോയെന്നും പ്രധാനമന്ത്രി ചോദിക്കുന്നു. പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മദ്ധ്യപ്രദേശിലെ ബെതൂളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അധികാരത്തിലെത്തിയ ശേഷം ആദ്യ 100 ദിനങ്ങളിൽ എന്ത് ചെയ്യണമെന്നാണ് എൻഡിഎ ആലോചിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തിന് ഇതുവരെ ഒരു പ്രധാനമന്ത്രിയെ പോലും കണ്ടെത്താനായിട്ടില്ല. തങ്ങളുടെ പക്ഷത്ത് നിന്ന് പത്ത് വർഷത്തെ ട്രാക്ക് റെക്കോർഡുമായിട്ടാണ് എൻഡിഎ നരേന്ദ്ര മോദിയെ മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു.

വോട്ടെടുപ്പ് പ്രക്രിയ

  1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു
  2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു
  3. ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
  4. പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
  5. വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുന്നു. അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താൽപര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുന്നു. അപ്പോൾ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.

വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.

തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഘടിപ്പിക്കാൻ ആരംഭിച്ച് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ 75 ബസുകളിലാണ് കർട്ടനുകൾ സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടൻ കർട്ടനുകൾ ഘടിപ്പിക്കും. പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ കർട്ടൻ പിടിപ്പിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. പച്ച, നീല, മഞ്ഞ നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസുകളുടെ വശങ്ങളിൽ വലിയ ചില്ലുകളായതിനാൽ പകൽസമയങ്ങളിൽ ശക്തമായ വെയിലേറ്റ് യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബസിൽ കർട്ടൻ ഇട്ടിരുന്നു. ഇതു വിജയകരമാണെന്നു കണ്ടതിനെത്തുടർന്നാണ് കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്നത്. പുതിയ ബസ് ബോഡി കോഡ് പ്രകാരം ബസുകളുടെ വശങ്ങളിൽ ഷട്ടർ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അതിനാൽ പുതിയ ബസുകളെല്ലാം ഗ്ലാസ് ഘടിപ്പിച്ചാണ് വരുന്നത്. സ്വകാര്യ ബസുകാർ കർട്ടനിട്ടാണ് ഇതിനു പരിഹാരം കാണുന്നത്. ഇതേ രീതിയാണ് കെഎസ്ആർടിസിയും പിന്തുടരാൻ തീരുമാനിച്ചിരിക്കുന്നത്.

കടുത്ത വെയിലും ചൂടും കണക്കിലെടുത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഘടിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടാഴ്ച മുൻപാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഷട്ടറിനുപകരം സ്വിഫ്റ്റ് ബസുകളിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. പകൽസമയത്ത് ഇവയിലൂടെ ശക്തമായ വെയിലാണ് ബസിനുള്ളിലേക്ക് വീഴുന്നത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.

കെനിയയിലെ എൽഗോൺ നാഷണൽ പാർക്കിലെ കിതും ഗുഹയ്‌ക്കെതിരെ മുന്നറിയിപ്പുമായി ശാസ്ത്രലോകം. ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഗുഹ അടുത്ത മഹാമാരിക്ക് കാരണമായി മാറിയേക്കാമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കിതും ഗുഹയെ കണക്കാക്കുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രമായാണ്. എബോള, മാർബർഗ് വൈറസുകൾ ഇവിടെ നിന്നാണ് ആരംഭിച്ചതെന്ന് കരുതുന്നുവെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. മാർബർഗ് വൈറസിനെതിരെയാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ) അടക്കം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർബർഗിന് പകർച്ചവ്യാധി സാദ്ധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ വിശദമാക്കി.

മാർബർഗിന്റെ മരണ നിരക്ക് 88 ശതമാനം വരെയാണ്. എബോളയുമായി ഇതിന് ഏറെ സാമ്യമുണ്ട്. മദ്ധ്യ ആഫ്രിക്കയിൽ വ്യാപകമായി കണ്ടുവരുന്ന പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവ വഴി മനുഷ്യർക്കിടയിൽ രോഗവ്യാപനം സംഭവിക്കുന്നു. മാർബർഗിന് നിലവിൽ വാക്‌സിനോ പ്രത്യേക മരുന്നോ ഇല്ല.

1980ൽ കിതും ഗുഹയിൽ അന്വേഷണത്തിനെത്തിയ ഒരു ഫ്രഞ്ച് എൻജിനിയർ മാർബർഗ് ബാധിച്ച് മരിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ഒരു ഡാനിഷ് ബാലനും രോഗത്തിന് ഇരയായി മരണമടഞ്ഞു.ആന, പോത്ത്, പുള്ളിപ്പുലികൾ തുടങ്ങി മേഖലയിലെ വന്യജീവികൾ ഈ ഗുഹയിലെ നിത്യസന്ദർശകരാണ്. 600 അടി താഴ്ചയുള്ള ഈ ഗുഹയിലെ വൈറസ് വാഹകരായ വവ്വാലുകളിൽ നിന്ന് രോഗം വന്യജീവികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പടരാമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.