Kerala (Page 2,141)

ഒരു റേഷന്‍ കാര്‍ഡ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റേഷൻ കാർഡിനു വേണ്ടിയുള്ള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ എന്നിവ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്
സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുകയില്ല. പുതിയ കാർഡിന് അപേക്ഷച്ചവർക്ക് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ ബന്ധപ്പെടും. അതിനുശേഷം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

licence

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും. ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.

sslc

എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് എസ്എസ്എൽസി റിസൾട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല ഭാഗത്തു നിന്ന് എതിർപ്പുകൾ ഉണ്ടായെങ്കിലും, കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകൾ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, പോലീസും, സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്നു പരീക്ഷകൾ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാർത്ഥം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികളേയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.