Kerala (Page 1,178)

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ ഒഴിവുകൾ. എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് ഹിന്ദി, പ്രീസർവീസ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകൾ വകുപ്പു മേധാവികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ള തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.scert.kerala.gov.in. എന്ന എസ്.സി.ആർ.ടി വെബ്സൈറ്റിൽ നിന്നും ലഭ്യമാകും.

തിരുവനന്തപുരം കേരള യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 17 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബി.ടെക് (മെക്കാനിക്കൽ)/ ഐ.ടി.ഐ (ആട്ടോമൊബൈൽ)/ ഏതെങ്കിലും ഡിഗ്രി/ പി.ജി/ ബി.കോം/എം.കോം/എം.ബി.എ/ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിലെ 327 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്.

താത്പര്യമുള്ളവർ ജൂൺ 15 ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് https://bit.ly/3xpcLLv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

വളരെ എളുപ്പത്തിൽ ഭക്ഷണം ചൂടാക്കാൻ മികച്ച മാർഗങ്ങളിലൊന്നാണ് മൈക്രോവേവ് ഓവൻ. ഊർജ കാര്യക്ഷമതയും പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതും മൈക്രോവേവിനെ ജനപ്രിയമാക്കുന്നത്. എന്നാൽ, സ്ഥിരമായി മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷടിക്കും.

ഭക്ഷണത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളെ മൈക്രോവേവ് ഇല്ലാതാക്കുന്നു. ഭക്ഷണം മൈക്രോവേവ് ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരുന്ന പ്രധാന പോഷക ഗുണങ്ങൾ നഷ്ടമാകുന്നതിനാൽ ഇത് സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല.

മൈക്രോവേവിൽ പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്ത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ സെറം നിലകളിലും ലിംഫ് ഗ്രന്ഥികളിലും ഗുരുതരമായ സ്വാധീനം ചെലുത്തും. ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. മൈക്രോവേവ് ചെയ്ത ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പച്ചക്കറികൾ മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ അവശ്യ ധാതുക്കൾ ഫ്രീ റാഡിക്കലുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് ശരീരത്തിൽ ക്യാൻസർ ബാധിക്കുന്നതിലേക്ക് നയിച്ചേക്കാം. മൈക്രോവേവിൽ പച്ചക്കറികൾ ചൂടാക്കാതിരിക്കുന്നതാണ് നല്ലത്.

മൈക്രോവേവ് ഓവനിൽ തയ്യാറാക്കിയ ഭക്ഷണം പതിവായി കഴിക്കുന്നത് ദീർഘകാല- സ്ഥിരമായ മസ്തിഷ്‌ക ക്ഷതം ഉണ്ടാക്കും. മൈക്രോവേവ് ചെയ്ത വസ്തുക്കൾ പതിവായി കഴിക്കുന്നതിലൂടെ, സ്ത്രീ-പുരുഷ ഹോർമോൺ വികസനം കുറയുകയും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.

രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും സമ്പന്നമാണ് തേൻ. ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും തേനിൽ ധാരാളമായുണ്ട്. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച ബദലാണ് തേൻ. എന്നാൽ തേൻ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. തേനിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അമിതമായി തേൻ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും. പ്രമേഹമുള്ളവർ തേൻ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

അമിതമായി തേൻ കഴിക്കുന്നവർക്ക് മലബന്ധം ഉണ്ടാകാനിടയുണ്ട്. തേൻ ഉപഭോഗം പ്രതിദിനം പരമാവധി 10 ടീസ്പൂൺ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിൽ കൂടുതലായാൽ മലബന്ധത്തിന് കാരണമാകും. അതിനാൽ തേൻ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണംമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

തുടർച്ചയായി ധാരാളം തേൻ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. തേനിന്റെ അമിത ഉപയോഗം ഗ്യാസ്ട്രിക് പ്രശ്‌നങ്ങളിലേക്ക് നയിക്കും. അമിതമായി തേൻ കഴിക്കുകയോ വെള്ളത്തിലോ നാരങ്ങാനീരിലോ കലർത്താതെ തേൻ കഴിക്കുകയോ ചെയ്താൽ ശരീരഭാരം കൂടും. തേൻ അമിതമായി കഴിക്കുന്നത് പല്ലിന്റെ ശുചിത്വത്തിന് ആരോഗ്യകരമല്ല. അമിതമായ തേൻ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും അവയെ ദുർബലമാക്കുകയും ചെയ്യും.

ന്യൂഡൽഹി: വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ് തസ്തിക, എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യുപിഎസ്‌സി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി പോസ്റ്റുകൾക്ക് അപേക്ഷിക്കാം. ജൂൺ 30 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സയന്റിഫിക് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ് തസ്തികയിൽ 21 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്.

അപേക്ഷകർ 25 അപേക്ഷ ഫീസ് അടക്കണം. പണമായോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം പണം അടയ്ക്കാം. SC/ST/PwBD/ വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് UPSC വെബ്‌സൈറ്റ് സന്ദർശിക്കാം.

പാലക്കാട്: ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ വിചാരണ നടപടികൾ ജൂൺ 20 ലേക്ക് മാറ്റി മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരണ കോടതി തള്ളി.

അഭിഭാഷകനിൽ അവിശ്വാസം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബത്തിന്റെ ഡയറക്ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാനും കുടുംബം പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാക്ഷി വിസ്താരം 20 ലേക്ക് മാറ്റിയത്. സ്റ്റേയോ, അല്ലെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയതായി ഉത്തരവോ ലഭിക്കണമെന്നും അല്ലാത്ത പക്ഷം, 20 മുതൽ സാക്ഷി വിസ്താരം വീണ്ടും തുടരുമെന്നും വിചാരണക്കോടതി അറിയിച്ചു.

സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രന് വിചാരണക്കോടതിയിൽ പരിചയക്കുറവ് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിക്കടി സാക്ഷികൾ കൂറുമാറിയതിനെ തുടർന്നാണ് കുടുംബത്തിന്റെ നടപടി.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നൽകിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ജസ്റ്റിസ് കൗസർ എടപ്പഗത്ത്. കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർന്ന് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് ക്രൈം ബ്രാഞ്ച് ഹർജി സമർപ്പിച്ചത്. ജഡ്ജിയ്‌ക്കെതിരെയും ഹർജിയിൽ ആരോപണം ഉന്നയിക്കുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. നേരത്തെ കേസന്വേഷിക്കുന്ന പോലീസ് സംഘം ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി കേൾക്കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടത്.

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

‘പ്രതിഷേധത്തിന് അവകാശമുണ്ട്, ഭീകരപ്രവര്‍ത്തനം പോലെ ആകരുത്. പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നു. സമാധാനം തകര്‍ക്കുന്ന ഏതുശ്രമവും കലാപശ്രമമായി വ്യാഖ്യാനിക്കാം’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം തടയാനാണ് താന്‍ ശ്രമിച്ചതെന്ന് ഇ.പി.ജയരാജന്‍ ചൂണ്ടിക്കാട്ടി. അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ വളരെ സന്തോഷം. പെരുമാറ്റം കണ്ടാ അങ്ങനെ ആര്‍ക്കും തോന്നും. എത്ര പരിഹാസ്യമാണത്. വി.ഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ. എയര്‍ഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചു’- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജോലി സമയത്ത് ജീവനക്കാരുടെ പ്രകടനം. മുഖ്യമന്ത്രിക്ക് നേരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധമറിയിച്ചും പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രകടനം നടത്തിയത്. മുന്നൂറിലേറെ ജീവനക്കാര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു. ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രട്ടേറിയറ്റിലെ ഉച്ചഭക്ഷണസമയം ആരംഭിക്കുന്നത്. മുഖ്യമന്ത്രിയെ പിന്തുണച്ച് ഡല്‍ഹി കേരള ഹൗസ് ജീവനക്കാര്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണ്. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗൺസിലറെ ഉത്തമനായ സഖാവ് എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.