International (Page 3)

അമേരിക്കയിലേക്ക് സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കു 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ തരത്തിലുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും ഇത് ബാധകമാകും. നിലവിലെ ലോഹ ഇറക്കുമതി തീരുവകൾക്ക് പുറമേയാണിത്.വ്യവസായരംഗത്തെ സംരക്ഷിക്കുവാനും ആഭ്യന്തര ഉത്പാദനം കൂടുതൽ പ്രോത്സാഹിപ്പിക്കുവാനുമാണ് പുതിയ നയം ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.ദീർഘകാലമായി വർത്തമാന ഭരണകൂടം പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ അപ്രായോഗികമാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.

തെഹ്റാൻ: ഭീഷണി വേണ്ടന്നും തിരിച്ചടിക്കാൻ മടിയില്ലെന്നും ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയായിട്ടാണ് ഖമീനിയുടെ പ്രതികരണം.

ഇറാന്റെ താൽപര്യങ്ങൾക്കെതിരെ നീക്കമുണ്ടായാൽ അതിന് ഉചിതമായ മറുപടി നൽകും. ഉപരോധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ ഇറാനെ അടിച്ചമർത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ട്രംപ്, ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പരാമർശിച്ചത്. അതിനിടെയാണ് ഖമീനിയുടെ ഈ പ്രതികരണം.

മധ്യപൗരസ്ത്യ മേഖലയിൽ ഇറാൻ അതിവേഗം ശക്തിപ്പെടുന്നതിൽ അമേരിക്കക്ക് അതൃപ്തിയുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുന്നുവെന്ന സൂചനകൾ ഇതിനകം ശക്തമായിട്ടുണ്ട്.

ദില്ലി: ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി, ഡീപ്സീക്ക് പോലുള്ള എഐ ടൂളുകൾ ഇനി ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം, എഐ ടൂളുകൾ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ ചോരാൻ സാധ്യത ഉണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയം ജീവനക്കാരോട് ഈ ടൂളുകൾ ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക വിവരങ്ങളുടെ ചോർച്ചയ്ക്ക് സാധ്യത ഉണ്ടെന്ന കാരണത്താൽ ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ ഡീപ്സീക്ക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു,

ചാറ്റ് ജിപിടി, ഡീപ്സീക്ക് എന്നിവയുടെ മാതൃസ്ഥാപനം ആയ ഓപ്പൺ എഐ ഇതുവരെ ഈ തീരുമാനം സംബന്ധിച്ച് വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. ധനകാര്യ വകുപ്പ്, ഈ ആഴ്ച തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വാഷിംഗ്ടൺ: ഗാസയെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കേണ്ടതുണ്ടെന്നും, അവിടെയുള്ള എല്ലാ പലസ്തീൻക്കാരും ഒഴിഞ്ഞുപോവണമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് യുദ്ധം ഗാസയെ വാസയോഗ്യമല്ലാത്ത തരത്തിൽ നശിപ്പിച്ചതിനാൽ ഈജിപ്ത്, ജോർദൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഗാസയ്ക്ക് സ്ഥിരമായ ഭാവിയില്ലെന്നും, അമേരിക്ക അതിനെ പുനർനിർമ്മിച്ച് നന്നാക്കുമെന്നുമാണ് ട്രംപിന്റെ വാക്കുകൾ. അടുത്താഴ്ച ജോർദാൻ രാജാവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

അതേസമയം, ട്രംപിനെ പ്രശംസിച്ച നെതന്യാഹു, ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായി ട്രംപാണെന്നും, അദ്ദേഹത്തിന്റെ നീക്കം ചരിത്രപരമാണെന്നുമാണ് ചർച്ചകൾക്ക് ശേഷം പ്രതികരിച്ചത്.

ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.

അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് നിലവിലുള്ള രീതി അനുസരിച്ച് ജന്മാവകാശമായി പൗരത്വം ലഭിക്കും. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്. ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്. 

അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ‍ഡൊണാൾഡ് ട്രംപിന് ആശംസകളുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രിയപ്പെട്ട സുഹൃത്ത് താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങളെന്നും രണ്ടാം വരവും വിജകരമാകട്ടെയെന്നും മോദി കുറിച്ചു. ഇരു രാജ്യങ്ങളുടേയും മികച്ച ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതി കേസിൽ 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഭൂമി അഴിമതി കേസിലാണ് നടപടി. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിയെ ഏഴ് വര്‍ഷം തടവിനും ശിക്ഷിച്ചു. 2023 ഡിസംബറിലാണ് ഇമ്രാൻ ഖാനെതിരേ കേസ് ഫയല്‍ ചെയ്യുന്നത്.ഇമ്രാൻ ഖാന്റെ ഭരണകാലത്ത് യുണൈറ്റഡ് കിംഗ്ഡം പാകിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് കനാല്‍ ഭൂമിയും കൈമാറാന്‍ ഖാനും ബുഷ്റ ബീബിയും സൗകര്യമൊരുക്കിയെന്നാണ് ആരോപണം.

ടെൽഅവീവ്: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമാണെന്നും ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു . യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും , നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചത് . ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെച്ച് ഇന്ത്യയും സൗദി അറേബ്യയും. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ, ഇന്ത്യൻ പാർലിമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ നടന്ന ചങ്ങിൽ കരാറിൽ ഒപ്പുവെച്ചത്. ഈ വർഷവും 1,75,025 തീർ‌ത്ഥാടകരാകും ഉണ്ടാകുക .

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഹജ്ജ് കരാർ ഒപ്പ് വെക്കൽ ചടങ്ങിൽ സംബന്ധിച്ചു.

ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 50ലേറെ മരണം സംഭവിച്ചതായി റിപ്പോർട്ട് . റിക്ടർ സ്കെയിലിൽ 7.1 തീവ്രത  രേഖപ്പെടുത്തിയത് ഉൾപ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. 

ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം  53 പേർ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. 62 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബിഹാറിന്‍റെ തലസ്ഥാനമായ പട്‌നയിലും പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.