Entertainment (Page 233)

oscar

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദി ഫാദര്‍’ എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സില്‍ ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. നൊമാഡ് ലാന്‍ഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിയായി.മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഡ്രാമ ചിത്രം നൊമാഡ്‌ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി) നേടിയപ്പോള്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിനര്‍ഹയായി ക്‌ളോയി ഷാവോ. ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട ‘നൊമാഡ്‌ലാന്‍ഡ്’ എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്.
മണ്‍മറഞ്ഞുപോയ പ്രതിഭകള്‍ക്ക് ഓസ്‌കര്‍ അക്കാദമി ആദരമര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നും ഭാനു അത്തയ്യയ്ക്കും ഇര്‍ഫാന്‍ ഖാനും ആദരമര്‍പ്പിച്ചു.മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ‘സൗണ്ട് ഓഫ് മെറ്റല്‍’ സ്വന്തമാക്കി.

മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്‌കാരം ‘മാന്‍ക്’ സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചര്‍ ആണ് സംവിധാനം. ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്ട്, ജാന്‍ പാസ്‌കേല്‍ എന്നിവര്‍ പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം സ്വീകരിച്ചു. എറിക് മെസ്സെര്‍സ്മിഡ് ആണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റായി ‘കോലെറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ റീസ് വിഥെര്‍സ്പൂണ്‍ പീറ്റ് ഡോക്ടര്‍ക്കും ഡാന മുറെക്കും സമ്മാനിച്ചു. ‘സോള്‍’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. സൗണ്ട് ഓഫ് മെറ്റല്‍ എന്ന ചിത്രത്തിന് വേണ്ടി മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. റൈസ് അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു. മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ആന്‍ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം.

തിരുവനനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ്

‘ഇത് ഒരു ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. എന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് പോരാടം. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും തന്നെ അസാധ്യമല്ല’

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ചതുര്‍മുഖം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് നടി മഞ്ജുവാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്.
നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍് നിന്ന് താല്ക്കാലികമായി പിന്‍വലിക്കാന് ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍് പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍

തിരുവനന്തപുരം :നാനിയുടെ നായികയായി മലയാളത്തിന്റെ പ്രിയ നായിക നസ്രിയ തെലുങ്കിലേക്ക്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അണ്ടേ സുന്ദരിനികി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കുറച്ച് നാളുകള്‍ക്ക് മുന്‍പേ നടന്നിരുന്നുവെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നദിയാമൊയ്തുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നസ്രിയ ഫഹദിന്റെ നായികയായി അന്‍വര്‍ റഷീദിന്റെ ട്രാന്‍സിലൂടെയാണ് തിരിച്ചുവന്നത്. ദുല്‍ഖര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി താരമായും നസ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു.കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വമ്പന്‍ ചിത്രങ്ങളുടെയും ഷൂട്ടിംഗ് നിറുത്തിവച്ചിട്ടും നാനി തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുകയാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്. രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ അഭിപ്രായ പ്രകടനം.

ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നും കങ്കണ പറഞ്ഞു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിരാ ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ബിരിയാണി’ ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. കേവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയതിന് പിന്നാലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി കുസൃതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത് ബിരിയാണിയിലെ അഭിനയത്തിനാണ്. മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ പങ്കെടുത്ത ‘ബിരിയാണി’ അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

കൊച്ചി : മരയ്ക്കാറിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ബോക്‌സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹന്‍ലാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ വര്‍ക്ക് ഔട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രാമ താന്‍ മോഹന്‍ലാലിനോടൊപ്പം പദ്ധതിയിട്ടതായി അടുത്തിടെ മാധ്യമങ്ങളോട് പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് മോഹന്‍ലാലിന്റെ ബോക്‌സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിട്ടുമുണ്ട്.അതോടൊപ്പം ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

സ്‌പോര്‍ട്‌സ് പ്രമേയമാക്കി പുറത്തിറങ്ങിയ മലയാള ചിത്രം ‘ഖോ ഖോ’ തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു. ഒരു ഫേസ്ബുക് കുറിപ്പിലൂടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറിപ്പ് ചുവടെ:

ഫേസ്ബുക്ക് കുറിപ്പ്

പ്രിയമുള്ളവരേ,

‘ഖോ ഖോ’ എന്ന ചലച്ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ ഹൃദ്യമായ സ്വീകരണത്തിനും, പ്രോത്സാഹനത്തിനും, നല്ല അഭിപ്രായങ്ങള്‍ക്കും ഹൃദയത്തിന്റെഅടിത്തട്ടില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു. കേരളത്തില്‍ കോവിഡ് നിയന്ത്രണാധീനമായിരുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകരുടെ വലിയ പിന്ന്തുണയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഹാരോഗത്തിന്റെ രണ്ടാം വരവ് ഈ സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ചിത്രം കാണാന്‍ അതിയായ താല്‍പ്പര്യം ഉള്ളവര്‍ക്കുപോലും തിയേറ്ററില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. സെക്കന്‍ഡ് ഷോ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ ചിത്രത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എന്നാലിപ്പോള്‍, കൂടുതല് നിയന്ത്രണങ്ങള് വന്നതോടെ സാഹചര്യങ്ങള് കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്.
കച്ചവട താല്‍പ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന പ്രമോഷന്‍ പരിപാടികള് രണ്ട് ദിവസമായി ഞങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്, ‘ഖോ ഖോ’എന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നു മുതല് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
കച്ചവട താല്‍പ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന പ്രമോഷന്‍ പരിപാടികള് രണ്ട് ദിവസമായി ഞങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്, ‘ഖോ ഖോ’എന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നു മുതല് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
മറ്റെല്ലാ മേഖലകളേയും പോലെ ചലച്ചിത്രമേഖലയെയും ഈ പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഒരുമിച്ചുള്ള ചെറുത്തുനില്‍പ്പ് വിജയം കാണുമെന്നും എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് സിനിമ തിരിച്ചുവരുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ സിനിമയുടെ അണിയറയില്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള അതിയായ ദുഖവും ഞങ്ങള്‍ ഏറ്റുവാങ്ങുന്നു. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹകരണം നന്ദിയോടു കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഒ.ടി.ടി., ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരിക്കല്‍ കൂടി എല്ലാവരുടെയും പിന്തുണയ്ക്കും, സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഹൃദയത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസ. പ്രിയ സുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും എന്നാണ് ചിരഞ്ജീവി കുറിച്ചത്. കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. കല്യാണി പ്രിയദര്‍ശനൊപ്പം ദര്‍ശന രാജേന്ദ്രനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മെരിലാന്‍ഡിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷഹദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രകാശന്‍ പറക്കട്ടെ ചിത്രത്തില്‍ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി. ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖം മാളവിക മനോജാണ് നായിക. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്‌സ് എന്റര്‌ടൈയ്‌മെന്റ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസനാണ് എഴുതുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വഹിക്കുന്നു.