Career (Page 4)

ഇടുക്കി: അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള മൂന്നാർ എം ആർ എസ് വിവിധ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് കൗൺസിലർമാരെ നിയമിക്കുന്നു. വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുക , കരിയർ ഗൈഡൻസ് നൽകുക എന്നതാണ് ചുമതല.

യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡൻസ് കൗൺസലിംഗ് നേടിയവരായിരിക്കണം)/എം.എസ്.സി സൈക്കോളജി കൗൺസലിംഗ് സർട്ടിഫിക്കറ്റ്/ കൗൺസലിംഗ് രംഗത്ത് മുൻ പരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 2024 ജനുവരി 1ന് 25നും 45 നും മധ്യേ. രണ്ട് ഒഴുവുകളിലേക്കായി വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 2 രാവിലെ 10.30ന് അടിമാലി ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസിൽ നടക്കും.

താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർഫിക്കറ്റുകൾ(അസ്സൽ), പകർപ്പുകൾ, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാർഡ് എന്നിവ സഹിതം ജൂലൈ 2 ന് രാവിലെ 10.30 മണിക്ക് ഹാജരാകണം.

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെനിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ നാല് ഒഴിവാണുള്ളത്. പരമാവധി അഞ്ച് വർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതോ വരെയായിരിക്കും നിയമനം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സെലക്ഷൻ കമ്മിറ്റിയായിരിക്കും അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്.

ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും പരിചയവുമുള്ള അഖിലേന്ത്യാ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്കും കേന്ദ്ര ഗവൺമെന്റിന്റെയോ സംസ്ഥാന ഗവൺമെന്റിന്റെയോ സിവിൽ സർവീസ് പദവി വഹിക്കുന്നവർക്കും കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം, നയരൂപീകരണം അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ മേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.

അതല്ലെങ്കിൽ കൃഷി, നിയമം, മനുഷ്യാവകാശങ്ങൾ, സാമൂഹിക സേവനം, മാനേജ്മെന്റ്, പോഷകാഹാരം, ആരോഗ്യം, ഭക്ഷ്യ നയം അല്ലെങ്കിൽ പൊതു ഭരണം എന്നിവയിൽ വിപുലമായ അറിവും അനുഭവപരിചയവുമുള്ള പൊതുജീവിതത്തിൽ പ്രഗത്ഭരായ വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷയും ബയോഡേറ്റയും സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഗവ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food @kerala.gov.in എന്ന ഇമെയിലിലേക്കാ വിഞ്ജാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അയക്കേണ്ടതാണ്.

തിരുവനന്തപുരം: കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു. സിഡ്‌കോ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെക്‌സ്‌ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിഡ് (വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കിഫ്‌കോൺ പ്രൈവറ്റ് ലിമിറ്റഡിൽ (കിഫ്ബി സബ്‌സിഡിയറി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി.എൽ) ലിമിറ്റഡിലെ വിവിധ തസ്തികകൾ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും: kpesrb.kerala.gov.in.

മലപ്പുറം: നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുളള ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർക്ക് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി അല്ലെങ്കിൽ കെ.ജി.സി.ഇ അല്ലെങ്കിൽ വി.എച്ച്.എസ്.സി വിജയവുമാണ് യോഗ്യത.

ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. ലൈബ്രേറിയന് ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. കോഹ സോഫ്റ്റ് വെയറിലുള്ള പരിജ്ഞാനം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വെച്ച് ജൂൺ 24 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് രാവിലെ 10.30 നും, ലൈബ്രേറിയൻ തസ്തികയിലേക്ക് ഉച്ചക്ക് 12 മണിക്കുമാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282553873, 9947299075.

തിരുവനന്തപുരം: കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.

കേരള സർവ്വീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 30നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2336369

സ്വാതിതിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾ ജൂൺ 21നും, ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾ 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾ 28നും അതാത് ദിവസം രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ടെക്‌നിക്കൽ എക്‌സ്‌പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 59300-120900 (പുതിയത്) ശമ്പള സ്‌കെയിലിൽ അസിസ്റ്റന്റ് ഡയറക്ടർ/സമാന തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്താടധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 5 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.

താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.

അപേക്ഷകൾ ജൂൺ 26ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2313385, www.nregs.kerala.gov.in

തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിൽ അഗ്‌നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്‌നിവീർവായു റിക്രൂട്ട്മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ https://agnipathvayu.cdac.in ൽ ഓൺലൈനായി അപേക്ഷിക്കാം. 03 ജൂലൈ 2004നും 03 ജനുവരി 2008നും (രണ്ട് തിയതിയും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം.

എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി. അഗ്‌നിവീർ വായു റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം https://agnipathvayu.cdac.in, https://careerindianairforce.cdac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093. ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ.

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്ന് റസിഡൻഷ്യൽ സ്‌കൂളുകളിലും നാല് ഹോസ്റ്റലുകളിലുമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി സ്റ്റുഡൻന്റ് കൗൺസിലറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത് (പുരുഷൻ-1, സ്ത്രീ-2). എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം).

എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും. പ്രായപരിധി 01.01.2024ന് 25 വയസിനും 45 വയസിനും ഇടയിൽ. പ്രതിമാസം 18,000 രൂപ ഓണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും ലഭിക്കും.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിയ യോഗ്യതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു വനിതാ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിലുള്ള വനിതാ സബ് ഇൻസ്‌പെക്ടർമാരിൽ (45,600- 95,600) ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സബ് ഇൻസ്‌പെക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ജൂലൈ മൂന്നിനകം ലഭ്യമാക്കണം.

അതേസമയം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (By Transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA- VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 23ന് രാവിലെ 10.30 മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ഈ തസ്തികയുടെ ഒ.എം.ആർ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴ് (7) ദിവസം മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം (kdrbtvm@gmail.com) അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ”എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in .

തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്.

മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്സിക്യുട്ടീവ് , ടെക്നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം. കെയർ അസിസ്റ്റന്റിന് (ഓസ്ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം. ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.