തിരുവനന്തപുരം: കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.
കേരള സർവ്വീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 30നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2336369
സ്വാതിതിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾ ജൂൺ 21നും, ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾ 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾ 28നും അതാത് ദിവസം രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

