Career (Page 34)

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (IQAC ഓഫീസ്) താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കാരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇക്കണോമിക്‌സ്/കൊമേഴ്‌സ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്‌സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.

താത്പര്യമുള്ളവർ www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം- 16 എന്ന വിലാസത്തിൽ അപേക്ഷിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി എഴുത്ത് പരീക്ഷയും വൈദഗ്ധ്യ, അഭിമുഖ പരീക്ഷകളും നടത്തും.

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡൊമെയ്ൻ എക്‌സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്‌മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.

തിരുവനന്തപുരം: വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിട്ടേഷൻ വർക്കർ, പ്ലംബർ കം ഇലക്ട്രീഷൻ ജോലികളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. സാനിട്ടേഷൻ വർക്കറിന് ഏഴാം ക്ലാസ് പാസായിരിക്കണം. പ്ലംബർ കം ഇലക്ട്രീഷന് പി.എസ്.സി നിർദേശിച്ചിട്ടുള്ള യോഗ്യത വേണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദ ആശുപത്രി, വർക്കല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0470-2605363.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ യു ഡി ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 35600-75400.

സർക്കാർ വകുപ്പുകളിൽ സമാന തസ്തിയിൽ ജോലി ചെയ്യുന്നവർക്കും ഒരു വർഷത്തിനകം പ്രൊമോഷൻ ലഭിക്കാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷ മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്, കോടതി സമുച്ചയം, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ നൽകണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 7.

തിരുവനന്തപുരം: കേരള വനിത കമ്മിഷനിൽ ഡെപ്യുട്ടേഷൻ നിയമനം. നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിത കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്തംബർ 25.

തിരുവനന്തപുരം: റസിഡന്റ് മെഡിക്കൽ ഓഫീസർ നിയമനം. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലാണ് റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്.

കരാറടിസ്ഥാനത്തിലാണ് നിയമനം. സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്‌സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2, പുരുഷൻ – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.

ആയൂർവേദ നഴ്‌സ് തസ്തികയിൽ വനിത -4, പുരുഷൻ – 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ നഴ്‌സ് കോഴ്‌സ് വിജയിച്ചവർക്ക് സെപ്റ്റംബർ 26നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ വനിത, പുരുഷ വിഭാഗങ്ങളിൽ മൂന്നു വീതം ഒഴിവുകളുണ്ട്. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപി കോഴ്‌സ് വിജയിച്ചവർക്ക് സെപ്റ്റംബർ 28നു നടക്കുന്ന അഭിമഖത്തിൽ പങ്കെടുക്കാം.

മൂന്നു തസ്തികകളിലും 500 രൂപയാണു ദിവസ വേതനം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം. ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്‌ട്രേഷൻ. ഇന്റർവ്യൂ 10ന് ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 0471 2471632.

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കാണു നിയമനം. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/വർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികജാതി, പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.kirtads.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 20.

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി

കൊച്ചി: ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫീൽഡ്മാൻ തസ്തികയിൽ താൽക്കാലിക ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഫിഷർമാൻ തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത.

പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്). കൂടുതൽ വിവരങ്ങൾക്ക് 0484 2422458 ഈ നമ്പറിൽ ബന്ധപ്പെടുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 13 നകം യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നേരിട്ട് ഹാജരാകണം.