Career (Page 3)

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്‌നോളജി)/എം.എസ്സി (ബയോകെമിസ്ട്രി) ആണ് യോഗ്യത.

വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം. എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 18നും 40നും മധ്യേയായിരിക്കണം. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം:ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ,സ്റ്റേറ്റ് ഡയറി ലബോറട്ടറി,ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്,പട്ടം,തിരുവനന്തപുരം- 695004. ഇമെയിൽ:statedairylaboratary@gmail.com,വെബ്‌സൈറ്റ്:www.dairydevelopment.kerala.gov.in, ഫോൺ:0471 2440074.

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ ജൂലൈ 15നകം ലഭിക്കണം.

അതേസമയം, വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, എക്‌സ്-റേ ടെക്‌നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്‌നിഷ്യൻ വിഭാഗത്തിൽ 11നും എക്‌സ്-റേ ടെക്‌നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483.

തിരുവനന്തപുരം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ ക്ലസ്റ്ററുകളിലേക്ക് ടെക്സ്റ്റൈൽ ഡിസൈനറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എൻ.ഐ.എഫ്.ടി/ എൻ.ഐ.ഡി അല്ലെങ്കിൽ സമാന സ്ഥാപനങ്ങളിൽ നിന്നും ടെക്സ്റ്റൈൽ ഡിസൈൻ കോഴ്സ് പൂർത്തിയാക്കി ടെക്സ്റ്റൈൽ ഡിസൈനറായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 5നകം നൽകണം. വിലാസം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്,നാലാംനില,വികാസ് ഭവൻ,പി.എം.ജി,തിരുവനന്തപുരം – 695 033. ഫോൺ: 9497761240.

അതേസമയം, ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K) യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്‌പെഷ്യലിസ്റ്റ്, സർവെയ്ലൻസ് സ്‌പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്‌സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.shsrc.kerala.gov.in ൽ. അവസാന തീയതി ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ കെയർ ടേക്കർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 3ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

പ്ലസ് ടു/ പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രയാപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. 12,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം:സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 20/1652,കല്പന,കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ മെയിൽ:keralasamakhya@gmail.com,വെബ്‌സൈറ്റ്:www.keralasamakhya.org.

തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമ്മീഷണർ (കമ്പ്യൂട്ടർ), സീനിയർ സൂപ്രണ്ട്, സിസ്റ്റം അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലെ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് നടപടികൾ സ്വീകരിക്കും. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും, ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 10ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.

മലപ്പുറം: മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള കൊമേഴ്‌സിലോ മാത്തമാറ്റിക്‌സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ സ്‌കിൽസ് & കമ്മാൻഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.

2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസിൽ ഇളവ് ബാധകമല്ല. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂലൈ ആറിനകം പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തുറന്ന മത്സര വിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്.

തിരുവനന്തപുരം: ബാർബർമാർക്ക് സർക്കാർ തസ്തിക അനുവദിച്ച് എൽഡിഎഫ് സർക്കാർ. ആഭ്യന്തര വകുപ്പിൽ പൊലീസ് ക്യാമ്പ് ഫോളോവർ തസ്തികയിൽ ബാർബർ വിഭാഗത്തിലെ 121 പേരെ നിയമിക്കും. ഇതിനായി പബ്ലിക് സർവീസ് കമീഷനെ ചുമതലപ്പെടുത്തി. ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് അംഗീകാരവും ആദരവുമാണ് സർക്കാർ ഉത്തരവ്.

പൊലീസ് ക്യാമ്പ് ഫോളോവർ തസ്തികയിൽ മുടിവെട്ട് ജോലിക്ക് പലപ്പോഴും തൊഴിൽ അറിയാത്തവരെ നിയമിക്കുകയാണെന്ന് പരാതി ഉയർന്നിരുന്നു. ബാർബർമാരെ താൽക്കാലികമായി നിയമിക്കാറുണ്ടെങ്കിലും സുതാര്യമല്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതുസംബന്ധിച്ച് കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടീഷ്യൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഭാരവാഹികൾ മുഖ്യമന്ത്രി സ. പിണറായി വിജയനും തൊഴിൽ വകുപ്പ് മന്ത്രി സ. വി ശിവൻകുട്ടിക്കും നിവേദനം നൽകിയിരുന്നു. നവകേരള സദസ്സിലും ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. തുടർന്നാണ് തസ്തികകൾ അനുവദിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിന് കീഴിൽ ജോലിയവസരം. മൾട്ടി ടാസ്‌കിങ് ഓഫീസർ പോസ്റ്റിൽ ഓപ്പൺ വിഭാഗത്തിലാണ് ഒഴിവുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. പ്രായപരിധി: 2024 ജനുവരി 1ന് 18 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത: കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബിരുദം, ഡി.സി.എ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിങ് അറിഞ്ഞിരിക്കണം.സർക്കാർ മേഖലയിൽ എം.ടി.ഒ ആയി 5 വർഷത്തെ പരിചയം ആവശ്യമാണ്.
ശമ്പളം 21,175 രൂപ.

യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൽ സഹിതം അതാത് എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 1ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

പത്തനംതിട്ട: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ പദ്ധതിവഴി നടപ്പാക്കുന്ന ഒആർസി പദ്ധതിയുടെ 2024-2025 അധ്യയന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തിപരിചയവും / ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തി പരിചയവും/ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾ.

ഹോണറേറിയം: കൈകാര്യംചെയ്യുന്ന സെഷനുകൾക്കനുസരിച്ച്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷകർക്ക് 01.06.2024 ന് 40 വയസ് കവിയരുത്. അപേക്ഷകൾ ജില്ലാശിശു സംരക്ഷണ ഓഫീസർ, മൂന്നാം നില, മിനി സിവിൽസ്റ്റേഷൻ, ആറന്മുള, പത്തനംതിട്ട -689 533 എന്ന വിലാസത്തിൽ ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാൽ മുഖേന ലഭിക്കണം. ഫോൺ. 0468 2319998.

തിരുവനന്തപുരം: കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഒഡെപെക് അബുദാബിയിലെ പ്രസിദ്ധമായ ദാസ് ഐലാൻറിലേക്ക് അസിസ്സ്റ്റൻറ് CCTV ടെക്‌നീഷ്യൻമാരെ റിക്രൂട്ട്‌ചെയ്യുന്നു. ഇലക്ട്രോണിക്‌സ്/ഇലക്ട്രികൽ/ഐ.ടി/ഇൻസ്ട്രുമെൻറേഷൻ എന്നിവയിലേതെങ്കിലും ഡിപ്ലോമയും കേബിളിംഗ്, ഇൻസ്റ്റലേഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ടു വർഷം തൊഴിൽ പരിചയം ആണ് യോഗ്യത. സ്ട്രക്ച്ചർഡ് കേബിളിംഗ്, ഫൈബർ ഒപ്റ്റിക്സ്, & നെറ്റ്വർക്ക് എന്നിവയിൽ അറിവുള്ളവർക്ക് മുൻഗണന. ശമ്പളം AED-2500 (ഇന്ത്യൻ രൂപ 56000/-). രണ്ടു വർഷം കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിസ, താമസസൌകര്യം എന്നിവ സൌജന്യമായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെട്രിക്കുലേഷൻ, ഡിപ്ലോമ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആറുമാസത്തിൽകൂടുതൽ കാലാവധിയുള്ള പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുുകൾ സഹിതം 2024 ജുൺ മാസം 26 തീയതിക്കുമുൻപായി recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.

Note: ഈ റിക്രൂട്ട്‌മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.