Career (Page 2)

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളജിൽ കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16 ന് രാവിലെ 10 ന് ആരംഭിക്കും. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ttps://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 9995595456, 9497000337, 9447329978, 9495310477, 9744690855, www.lbt.ac.in

അതേസമയം, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 15ന് ആരംഭിക്കും. അപേക്ഷ https://kscsa.org എന്ന വെബ്‌സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 13. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863.

തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4, പ്ലസ് വൺ യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.

തിരുവനന്തപുരം: ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ നീട്ടി. ഏപ്രിൽ 25 വൈകിട്ട് 5 മണിവരെയാണ് സമയം നീട്ടിയിരിക്കുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ 28, 29, 30 തീയതികളിൽ അവസരമുണ്ട്. സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ (2023 മാർച്ച് 17നും 2024 ഏപ്രിൽ 30നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോൾ ഹാജരാക്കണം.

അതേസമയം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 20. ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം ജൂൺ ആദ്യ വാരം ആരംഭിക്കും. ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് : 0471 2448451.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഒരു പ്രത്യേക സീസണിൽ ദേശാടനപ്പക്ഷികൾ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്നാട്ടിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘മോദിയുടെ ഗ്യാരന്റി’ എന്ന അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നടപടി കൈക്കൊള്ളുമോ എന്ന ചോദ്യമുന്നയിച്ച് വിവിധ പദ്ധതികളുടെ പട്ടികയും സ്റ്റാലിൻ പങ്കുവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തമിഴ്നാട്ടിൽ പലയിടങ്ങളിലായി നടത്തിയ പൊതുപരിപാടികളിൽ നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഇവയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതു മുതൽ നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ സ്റ്റാലിൻ ഉന്നയിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ലോണുകൾ പ്രധാനമന്ത്രി എഴുതിത്തള്ളുമോ, രണ്ട്കോടിയോളം വരുന്ന യുവാക്കൾക്ക് വർഷംതോറും ജോലി കൊടുക്കുമോ, റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്‌കീം വഴി യുവാക്കൾക്ക് മാസം 400 രൂപ നൽകുമോ, ജാതി സെൻസസ് നടത്തുമോ, എസ്.സി-എസ്.ടി-ഒബിസി വിഭാഗങ്ങൾക്ക് സംവരണം നിർബന്ധമായും നടപ്പിലാക്കുമോ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16ന് രാവിലെ 10-ന്. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുഉള്ളവർക്ക് https://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ 9995595456, 9497000337, 9447329978, 9495310477, 9744690855 എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

അതേസമയം, 2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ 17നകം അപ്‌ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വരെ അവസരമുണ്ടാകും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2024ന് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാഡമികളിലേക്ക് 2024-25 വർഷത്തേക്ക് 7,8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ-14 വിമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കും കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽതല സെലക്ഷൻ 2024 ഏപ്രിൽ 16 മുതൽ 30 വരെ നടത്തും.

അത്ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ, വോളിബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാൻ കഴിയൂ. തയ്‌ക്വോണ്ടോ, ജൂഡോ, സ്വിമ്മിങ്ങ്, ഖോ ഖോ, കബഡി, സൈക്ലിംഗ്, ഫെൻസിങ്ങ്, ബോക്‌സിങ്ങ്, ആർച്ചറി, റസ്ലിങ്, നെറ്റ്‌ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, (സോഫ്റ്റ്‌ബോൾ കോളേജ് മാത്രം), (വെയ്റ്റ്ലിഫ്റ്റിംഗ് കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാം. കനോയിങ്ങ് & കയാക്കിങ്ങ്, റോവിങ്ങ് കായികയിനങ്ങളിൽ ആലപ്പുഴ ജില്ലയിൽ വച്ചാണ് സെലക്ഷൻ നടത്തുന്നത്.

സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ പറഞ്ഞിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0497- 2700485

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0495- 2722593

തൃശ്ശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0487- 2332099

കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0481- 2563825

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0471- 2331720.

തിരുവനന്തപുരം: സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40% മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ B.Des കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം.

അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്.

വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന എ.ബി.സി ഓഫ് എ.ഐ എന്ന അഞ്ചുദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 15 മുതൽ 19 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 250 രൂപയാണ്. രജിസ്ട്രേഷന് https://ihrd.ac.in/index.php/ai-intro1 ലിങ്ക് സന്ദർശിക്കുക. ഫോൺ: 0471-2322985, 2322501, 2322035.

അതേസമയം, സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ, സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനായുള്ള അടിസ്ഥാന യോഗ്യതയായ ജൂനിയർ ഡിപ്ലോമ-ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി) 2024-25 വർഷത്തെ കോഴ്‌സിലേക്കായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in.

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

2024 ജൂൺ ആദ്യ വാരം ആരംഭിക്കുന്ന 10 മാസത്തെ കോഴ്‌സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അപേക്ഷയോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. കോഴ്‌സിന്റെ ഫീസ് 20,000 രൂപയും (18 ശതമാനം ജി.എസ്.ടി+പുറമേ), കോഷൻ ഡെപ്പോസിറ്റ് 2,000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 0471-2309012, kile.kerala.gov.in.

അതേസമയം, സ്‌കൂൾ വിദ്യാർത്ഥികൾക്ക് (7 മുതൽ 10 വരെ ക്ലാസ്) വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ 5 ദിവസത്തെ റോബോട്ടിക്സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താല്പര്യമുള്ളവർ ഓഫീസുമായോ 0471-2349232, 9895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.