ന്യൂഡൽഹി: അഞ്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക.
റാണി കമലാപതി (ഭോപ്പാൽ) – ജബൽപൂർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഗോവ – മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്, ഹാട്ടിയ-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ.
ബിഹാർ, ജാർഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി സമർപ്പിക്കുക. ഇതോടെ രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 24 ആയി ഉയരും.

