തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം – ആന്റണി രാജു

മുതാലപ്പൊഴിയിൽ മൽസ്യബന്ധന തൊഴിലാളികളുടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് മൂന്നു പേരെ കാണാതായ സംഭവത്തിൽ മുതലപ്പൊഴി സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കെതിരെ പ്രതിഷേധം അഴിച്ച് വിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു.

പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണ്. പ്രതിഷേധിച്ചവർ പ്രദേശവാസികളല്ല എന്നും മന്ത്രി പറഞ്ഞു. തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. അത് ജനം മനസിലാക്കണം. പൊലീസ് കേസെടുത്തത് സ്വാഭാവികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.