മുതലപ്പൊഴിയിൽ മൽസ്യബന്ധന അപകടം നടന്നതിന് പിന്നാലെ സംഭവ സ്ഥാനത്തെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ. അപകടത്തിൽ കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാരായ വി. ശിവന്‍കുട്ടിയെയും ആന്റണി രാജുവിനെയും ജി.ആര്‍. അനിലിനെയും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ് പ്രതിഷേധിച്ചത്.
മന്ത്രിമാർ വാഹനത്തിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ ഇവരെ മൽസ്യത്തൊഴിലാളികൾ തടയുകയായിരുന്നു. പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ഒരു വിധത്തിലുള്ള മുന്‍കരുതലും മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.

