ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത്. കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെനന്നായിരുന്നു ഹൈബി ഈഡന്റെ ആവശ്യം. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം.
എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവു സ്ഥിതി ? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും മുരളീധരൻ ചോദിച്ചു.
കേരളത്തിൻെറ വടക്കേ അററത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലിൽ ഹൈബി ഈഡൻ ചൂണ്ടികാട്ടുന്നത്. സംസ്ഥാന നിലപാട് കേന്ദ്രം ആരാഞ്ഞു. ബില്ലിൽ ശക്തമായ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

