സമൂഹമാധ്യമങ്ങളിൽ സജീവമായ ജയറാമിന്റെയും പർവതിയുടെയും മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയ്‌ക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ താരത്തിന്റെ പുതിയ ഒരു ടാറ്റൂ ആണ് സമൂഹമാധ്യമങ്ങളുടെ മനം കവർന്നിരിക്കുന്നത്.
തന്റെ വളർത്തുമൃഗത്തിന്റെ ചിത്രമാണ് മാളവിക തന്റെ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. വീട്ടിലെ ഒരംഗം പോലെ വർഷങ്ങളായി കൂടെയുണ്ടായിരുന്ന വളർത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുറച്ച് ദിവസങ്ങളായി മാളവിക. മെസ്സിയുടെ ഓർമ്മകൾ എന്നും തനിക്കൊപ്പം നിലനിൽക്കാൻ വേണ്ടിയാണു താരപുത്രി ഇത്തരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്.
മെസ്സിയുടെ ചിത്രത്തിനൊപ്പം ജനന ദിവസവും മരണ ദിവസത്തിന്റെ സ്ഥാനത്ത് ഇൻഫിറ്റി ചിഹ്നവുമാണ് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാളവിക ടാറ്റൂ ചിത്രങ്ങൾ പങ്കുവച്ചത്. സിനിമ അഭിനയത്തിലേക്ക് മാളവിക ഇതുവരെയും കടന്നിട്ടില്ല. താരപുത്രിയുടെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

