ഭരണത്തുടർച്ച ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഭരണത്തുടർച്ച ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍.ഡി.എഫിനും അഭിനന്ദനങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ ഉള്‍പ്പെടെ തുടർന്നും ഒന്നിച്ച്‌ പ്രവര്‍ത്തിക്കും.

തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന ജനങ്ങളോട് നന്ദി പറയുന്നതായും മോദി കുറിച്ചു. തമിഴ്നാട്ടിലെ ഡിഎംകെ വിജയത്തിൽ എം കെ സ്റ്റാലിനെ അഭിനന്ദിച്ച മോദി ഒന്നിച്ച് പ്രവർത്തിക്കാനാവുന്നതിലെ സന്തേഷവും പങ്കുവച്ചു.