ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ മിന്നി തിളങ്ങി മലയാളി താരം മിന്നു മണി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമിലെ ഓൾ റൗണ്ടറായ മിന്നു തന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി. ബംഗ്ളാദേശിന്റെ ഓപ്പണർ ഷമീമ സുല്‍ത്താനയെയാണ് മിന്നു ഔട്ട് ആക്കിയത്.
തന്‍റെ ആദ്യ ഓവറിലെ നാലാം പന്തിലാണ് മിന്നു വിക്കറ്റ് സ്വന്തമാക്കിയത്. 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം സുല്‍ത്താന 17 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നു.

