സിപിഎം കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് ദേശീയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് കാപട്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. സിപിഎം ഒരു കാര്യത്തിനും സത്യസന്ധമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മത-രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേർട്ടി പൊളിറ്റിക്സ് ആണ് സിപിഎമ്മിന്റേതെന്നും മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു. സിവിൽ കോഡിനെ മുസ്ലിം ലീഗ് കാണുന്നത് ഇന്ത്യയെ ബാധിക്കുന്ന പ്രശ്നമായാണ്. എന്നാൽ ബിജെപിയും സിപിഎമ്മും കാണുന്നത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമായത്. അങ്ങനെ വരുത്തി തീർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

