സൂര്യ കിരൺ; ഇന്ത്യ-നേപ്പാൾ സംയുക്ത ബറ്റാലിയൻ തല സൈനിക പരിശീലന അഭ്യാസം ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ സംയുക്ത ബറ്റാലിയൻ തല സൈനിക പരിശീലന അഭ്യാസം ആരംഭിച്ചു.’സൂര്യ കിരൺ’ എന്ന പേരിട്ടിരിക്കുന്ന പരിശീലനം പിത്തോറഗഡിലാണ് നടക്കുന്നത്. 2021 ഒക്ടോബർ 3 വരെയാണ് അഭ്യാസം നടക്കുക.

ഇന്ത്യൻ സൈന്യത്തിൽ നിന്നും നേപ്പാളി ആർമിയിൽ നിന്നുമുള്ള ഓരോ ഇൻഫൻട്രി ബറ്റാലിയൻ അഭ്യാസത്തിൽ പങ്കെടുക്കുന്നു. തീവ്രവാദ വിരുദ്ധ/ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ് സൈനിക അഭ്യാസത്തിൽ മുൻഗണന നൽകുന്നത്. അഭ്യാസത്തിന്റെ ഭാഗമായി, സംയോജിച്ചുള്ള പ്രവർത്തനങ്ങളും നടത്തും.

അഭ്യാസത്തിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ, നേപ്പാളി സൈനിക ഈണങ്ങൾക്കനുസൃതമായി ഇരു സംഘങ്ങളും മാർച്ച് നടത്തി. ഇരു സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള 650 പ്രതിരോധ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.