ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരം ; യശസ്വി ജയ്‌സ്വാള്‍ ഓപ്പണറാകും

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ഓപ്പണറായി യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി അരങ്ങേറുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓപ്പണർ ശുഭമാൻ ഗിൽ മൂന്നാം സ്ഥാനത്താകും ഇറങ്ങുക. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി,അജിങ്ക്യ രഹാനെ ഇഷാൻ കിഷൻ,രവീന്ദ്ര ജഡേജ,രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ് തുടങ്ങിയവരാകും ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിലെ പ്ലെയിങ് ഇലവൻ