കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി തള്ളി ഹൈക്കോടതി; വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ നിർദ്ദേശം

ന്യൂഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി തള്ളി ഹൈക്കോടതി. ഡൽഹി ഹൈക്കോടതിയാണ് ഹർജി കള്ളിയത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

ജാമ്യഹർജി തള്ളിയെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ കെജ്രിവാളിന് വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കോടതി തിഹാർ ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. ജൂൺ 19 വരെ കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. സ്ഥിരം ജാമ്യത്തിനായുള്ള ഡൽഹി മുഖ്യമന്ത്രിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് ഇടക്കാല ജാമ്യം അവസാനിച്ച് കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങിയത്.