ന്യൂഡൽഹി: മിസോറാമിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച. 40 അസംബ്ലി സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. 174 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്‌മെന്റ് (ZPM), കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് രംഗത്തുള്ളത്.
മുഖ്യമന്ത്രി സോറംതംഗയുടെ എം.എൻ.എഫ്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ.ഇ.ഡി.എ.) ഭാഗവും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയുമാണ്. മിസോറാമിൽ 8,52,088 വോട്ടർമാരാണുള്ളത്. 1276 പോളിംഗ് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തുള്ളത്.
ഡിസംബർ മൂന്നിനാണ് മിസോറാമിൽ വോട്ടെണ്ണൽ നടക്കുക. അതേസമയം, സംസ്ഥാനത്തെ 30 പോളിങ് സ്റ്റേഷനുകളെ ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

