ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ്. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാം ഘട്ടം നവംബർ 17നും നടക്കും.
മധ്യപ്രദേശിൽ നവംബർ 17 നാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാനിൽ നവംബർ 23 നും തെലങ്കാനയിൽ നവംബർ 30 നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഒക്ടോബർ 13-ന് മിസോറാമിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. 21-ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്.
ഛത്തീസ്ഗഢിൽ ആദ്യഘട്ടത്തിനുള്ള വിജ്ഞാപനം ഒക്ടോബർ 13-ന് പുറത്തിറങ്ങും. 20-ന് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 21-ന് ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം പുറത്തിറങ്ങും. 30 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 31-ന് സൂക്ഷമപരിശോധന. നവംബർ രണ്ടിനാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ഒക്ടോബർ 30-നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. നവംബർ ആറുവരെ നാമർനിർദേശപത്രിക സമർപ്പിക്കാം. ഏഴിന് സൂക്ഷ്മപരിശോധന നടക്കും. ഒമ്പതുവരെ നാമനിർദേപത്രിക പിൻവലിക്കാം. തെലങ്കാനയിൽ 10നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 13നാണ് സൂക്ഷമപരിശോധന. നവംബർ 15 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

