ന്യൂഡൽഹി: അയോധ്യ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും. നവംബറിലാണ് വിമാന സർവ്വീസുകൾ ആരംഭിക്കുന്നത്. മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് വിമാനത്താവളത്തിന് ഔദ്യോഗികമായി പേര് നൽകിയത്.
നിർമാണത്തിന്റെ ആദ്യഘട്ടം ഒക്ടോബറോടെ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടർ വിനോദ് കുമാർ അറിയിച്ചു. അയോധ്യ ക്ഷേത്രം നിർമാണം പൂർത്തിയാക്കി അടുത്ത വർഷം ഭക്തർക്കായി തുറന്നുകൊടുക്കുന്ന സമയം വിമാനത്താവളവും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം 25 ശതമാനം പൂർത്തിയാക്കിയതായും കഴിയുന്നത്ര വേഗത്തിൽ നിർമാണം പൂർത്തിയാക്കാനുള്ള പ്രവർത്തനത്തിലാണ് എയർപോർട്ട് അതോറിറ്റിയെന്നും അദ്ദേഹം വിശദമാക്കി. 2.2 കിലോമീറ്റർ റൺവേയുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.

