ജി20 ഉച്ചകോടിയുടെ സംഘാടന മികവ്; നരേന്ദ്രമോദിയെ പ്രശംസിച്ച് അനിൽ കപൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ അനിൽ കപൂർ. ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ സംഘാടന മികവിനാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത ജി 20 ഉച്ചകോടിയുടെ വീഡിയോ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.

ജി 20 ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വം വൻ വിജയമാണ്. ജി 20 ഉച്ചകോടിയെ പിന്തുടരാനുള്ള അശ്രാന്ത പരിശ്രമത്തിന് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ അഭിനന്ദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഷാരൂഖ് ഖാനും നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ജി20 ഉച്ചകോടി സംഘാടന വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുന്നതിനും വേണ്ടി പരിശ്രമിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം. അറിയിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ വ്യക്തമാക്കി.

ഓരോ ഇന്ത്യാക്കാരന്റെയും ഹൃദയത്തിൽ ഇത് അഭിമാനം നിറച്ചു. അങ്ങയുടെ നേതൃത്വത്തിൽ തങ്ങൾ ഒറ്റപ്പെട്ടല്ല കൂട്ടായാണ് അഭിവൃദ്ധി പ്രാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.