ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ. നേരിയ പനിയെ തുടർന്നാണ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധി ചികിത്സയിലുള്ളത്. നിലവിൽ സോണിയാ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
ഡോക്ടർമാർ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം ഇത് മൂന്നാം തവണയാണ് സോണിയാ ഗാന്ധി ആശുപത്രിയിലാകുന്നത്. 2023 ജനുവരി 12ന് സോണിയയെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ുശ്വാസകോശ അണുബാധയെ തുടർന്നായിരുന്നു ഇത്. ജനുവരി 17ന് ഡിസ്ചാർജ് ആയി. പിന്നീട് പനി ബാധിച്ചതിനെ തുടർന്ന് 2023 മാർച്ച് 2 നും സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.

