പ്രഗ്നാനന്ദയുടെ മാതാപിതാക്കളെ അനുമോദിക്കാനായി സമ്മാനം നൽകാൻ ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: യുവതാരം ആർ പ്രഗ്നാനന്ദയുടെ മാതാപിതാക്കളെ അനുമോദിക്കാനായി സമ്മാനം നൽകാൻ ആനന്ദ് മഹീന്ദ്ര. പ്രഗ്‌നാനന്ദയുടെ രക്ഷിതാക്കൾക്ക് എക്‌സ്യുവി 400ന്റെ ഇലക്ട്രിക് പതിപ്പ് നൽകുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ നാഗലക്ഷ്മിയും രമേശ് ബാബുവും സമ്മാനം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പ്രഗ്‌നാനന്ദയ്ക്ക് മഹീന്ദ്ര ഥാർ സമ്മാനമായി നൽകണമെന്ന് എക്‌സ് ഉപഭോക്താക്കൾ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് പ്രഗ്നാനന്ദയുടെ രക്ഷിതാക്കൾക്ക് ഇ വി സമ്മാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ചെസ് ലോകകപ്പ് നേട്ടത്തിന്റെ പടിക്കലോളമെത്തിയ ഇ വി സമ്മാനമായി നൽകുമെന്ന് അദ്ദേഹം പ്‌ളാറ്റ്‌ഫോമിലൂടെ അറിയിച്ചത്. തായും ആനന്ദ് മഹീന്ദ്ര അറിയിച്ചു. ചെസിന്റെ ലോകത്തേയ്ക്ക് മക്കളെ എത്തിക്കാൻ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു. വൈദ്യുതി വാഹനങ്ങൾക്ക് സമാനമായി മികച്ച ഭാവിയെ കരുതിയുള്ള നിക്ഷേപമാണത്. അതിനാൽ പ്രഗ്‌നാനന്ദയുടെ രക്ഷിതാക്കൾക്ക് XUV400 സമ്മാനിക്കുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നു. മകന്റെ അഭിരുചി വേണ്ടവിധം പരിപാലിച്ചതിനും പിന്തുണ നൽകിയതിനും അവരത് അർഹിക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്ര എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു.