ലിവ് ഇൻ പാർട്ട്ണറെ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു; മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരു: യുവതിയെ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി വൈഷ്ണവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്കൊപ്പമാണ് വൈഷ്്ണവ് താമസിച്ചിരുന്നത്. കുക്കർ കൊണ്ടാണ് വൈഷ്ണവ് യുവതിയെ കൊലപ്പെടുത്തിയത്. പഠന കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ബഹളം കേട്ടതായി അയൽവാസികളും പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.