പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റു; ഇമ്രാൻ ഖാന് ശിക്ഷ വിധിച്ച് കോടതി

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിലാണ് ഇമ്രാൻ ഖാന് തിരിച്ചടി നേരിട്ടത്.

കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. 3 വർഷം തടവും ഒരു ലക്ഷം പിഴയുമാണ് ഇമ്രാൻ ഖാന് കോടതി വിധിച്ച ശിക്ഷ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാന് വിലക്കേർപ്പെടുത്തുകയും ചെയ്തു. അഞ്ച് വർഷത്തേക്കാണ് വിലക്ക്. കോടതിയുടെ നിർദ്ദേശ പ്രകാരം പാകിസ്ഥാൻ പൊലീസ് ഇമ്രാൻ ഖാനെ സമൻ പാർക്കിൽ നിന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്.