വിദേശവ്യാപാരം; 22 രാജ്യങ്ങളിൽ നിന്നുള്ള വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകി ആർബിഐ

rbi

ന്യൂഡൽഹി: 22 രാജ്യങ്ങളിൽ നിന്നുള്ള വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകി ആർബിഐ. ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം സുഗമമാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആർബിഐയുടെ പുതിയ നടപടി. രാജ്യത്ത് പ്രവർത്തിക്കുന്ന 20 ബാങ്കുകൾക്ക് റിസർനവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് വിദേശത്തുള്ള കറസ്പോണ്ടന്റ് ബാങ്കിന്റെ വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാനാകും. ഇതിലൂടെ വ്യാപാര ഇടപാടുകൾ സുഗമമാകും. ബംഗ്ലാദേശ്, ബെലാറസ്, ബോട്‌സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കസാക്കിസ്ഥാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുകെ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുടെ എസ്ആർവിഎകൾ തുറക്കാൻ ജൂലൈ 23 വരെ ഇന്ത്യയിലെ 20 ബാങ്കുകൾക്ക് ആർബിഐ അനുമതിയുണ്ട്.

ഇന്ത്യയുടെ വിദേശ വ്യാപാര നയത്തെ അടിസ്ഥാനമാക്കി, വിദേശ ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വോസ്ട്രോ അക്കൗണ്ട്. ഇത് വഴി ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. കൂടാതെ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിദേശ കറൻസി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം.