അധികാരത്തിൽ മാത്രമാണ് ബിജെപിക്കും സഖ്യകക്ഷികൾക്കും താൽപര്യം; ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിൽ മാത്രമാണ് ബിജെപിക്കും സഖ്യകക്ഷികൾക്കും താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിനു വേണ്ടി അവർ മണിപ്പൂരും വേണ്ടിവന്നാൽ രാജ്യം മുഴുവനായും കത്തിക്കും. നിങ്ങൾക്ക് രാജ്യസ്‌നേഹമുണ്ടെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് വേദനിക്കുമ്പോൾ നിങ്ങൾ ദുഃഖിക്കും. എന്നാൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് അത്തരം ഭാവഭേദങ്ങളില്ല. അവർ രാജ്യത്തെ വിഭജിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

മണിപ്പുർ വിഷയത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുത്. ‘അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. കാരണം, അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ് മണിപ്പൂരിനെ കത്തിക്കുന്നതെന്ന് അവർക്കറിയാമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.