ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി എ.ഐ.സി.സി നിയോഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ പേരുകള്‍ അറിയിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി അഭിനന്ദിച്ചു.
കെ.വി. തോമസിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ ആലോചനകളുണ്ടായിരുന്നു. എന്നാല്‍, താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു എന്നാണ് വിവരം.കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് സുധാകരനെ തിരഞ്ഞെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ്.

