കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചരണം : മന്‍സൂര്‍ അലിഖാനെതിരെ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ : കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചരണം നടത്തിയ മന്‍സൂര്‍ അലിഖാന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി. നടന്‍ വിവേക് മരിച്ചത് വാക്‌സിന്‍ സ്വീകരിച്ചത് കാരണമാണെന്നും ജനങ്ങള്‍ അത് സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രമുഖ തമിഴ്താരം വിവേക് മരിച്ചത്. രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്നും മാധ്യമങ്ങള്‍് ജനങ്ങളെ അനാവശ്യമായി പേടിപ്പിക്കുകയാണെന്നും താന്‍ മാസ്‌ക് ധരിക്കാതെ ഭിക്ഷക്കാര്‍ക്കൊപ്പം വരെ കിടന്നുറങ്ങിയിട്ടുണ്ടെന്നും പുറത്തേയ്ക്ക് വിടുന്ന ശ്വാസം മാസ്‌ക് വെയ്ക്കുന്നത്‌കൊണ്ട് ശരീരത്തിലേക്ക് തന്നെ പോവുകയാണ് ഇത് ശ്വാസകോശത്തിന് കുഴപ്പമാണെന്നുമായിരുന്നു മന്‍സൂറിന്റെ കണ്ടെത്തല്‍.