കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകൾ പണി പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് ഹൈക്കോടതി. 36 വീടുകൾ ഉടൻ നിർമ്മാണം പൂർത്തിയാക്കി ഇരകൾക്ക് കൈമാറണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കാസർകോഡ് ജില്ലാ കളക്ടർക്കാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇരകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും സമയബന്ധിതമായി ഇരകളെ മാറ്റി പാർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഓൺലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹൈക്കോടതിയിൽ ഹാജരായത്. അതേസമയം, വീടുകളുടെ പണിപൂർത്തിയാക്കിയതാണെന്നും പൂർത്തിയാക്കിയ വീടുകൾ എത്രയും വേഗം കൈമാറുമെന്നും സർക്കാർ അറിയിച്ചു.
ഏത്രയും വേഗത്തിൽ വീടുകൾ കൈമാറണമെന്നും ഉത്തരവാദിത്തം ജില്ലാ കല്കടറെ ഏൽപ്പിക്കുന്നുവെന്നും കോടതി വിശദീകരിച്ചു.

