ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാവീഴ്ച്ച; പരാതി നൽകി കെഎസ്ഇബി

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാവീഴ്ച്ച. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഡാമിനുള്ളിൽ യുവാവ് അതിക്രമിച്ച് കയറി ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ താഴിട്ട് പൂട്ടുകയായിരുന്നു. കൂടാതെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ ഇയാൾ ചുവന്ന ദ്രാവകം ഒഴിക്കുകയും ചെയ്തു. ജൂലായ് 22ന് പകൽ 3.15നാണ് സംഭവം നടന്നത്.

അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിക്കുകയാണ്.