തിരുവനന്തപുരം: മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പൊലീസ് പറഞ്ഞു.
ഗോവ യാത്രയ്ക്കിടെയാണ് കുട്ടി ഷവർമ കഴിച്ചത്. തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

