അഭിമാനകരമായ നേട്ടം; ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്ആർഒയിൽ നിന്നുണ്ടാവുന്നത്. വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എൽ1 യാത്ര തുടങ്ങുന്നത്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയാണ്. ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്ആർഒയിൽ നിന്നുണ്ടാവുന്നത്.

വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എൽ1 യാത്ര തുടങ്ങുന്നത്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയാണ്. ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.