ഉമ്മൻചാണ്ടി മരിക്കാൻ കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു; എം എം മണി

കോട്ടയം: ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവും മുൻമന്ത്രിയും എംഎൽഎയുമായ എം എം മണി. ഉമ്മൻചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരിക്കുകയായിരുന്നുവെന്നും ആരോഗ്യം സംരക്ഷിക്കാൻ ഒരു ഇടപെടലും കോൺഗ്രസ് നേതൃത്വം കാട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചപ്പോൾ കാണിച്ച ഉത്സാഹം നേരത്തെ കാണിക്കണമായിരുന്നു. എങ്കിൽ കുറേ നാൾ കൂടി ഉമ്മൻ ചാണ്ടി ജീവിക്കുമായിരുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും ചാരവുമായി വോട്ടുപിടിച്ചവരാണ് കോൺഗ്രസ്സുകാർ. ചാരം കൊണ്ട് നടക്കുക കോൺഗ്രസിന്റെ സ്ഥിരം തട്ടിപ്പ് പരിപാടിയാണെന്നും എം എം മണി കൂട്ടിച്ചേർത്തു.