സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ; വേദിയാകാൻ കൊല്ലം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയാണ് സ്‌കൂൾ കലോത്സവത്തിന് വേദിയാകുക.

അതേസമയം, ഒക്ടോബർ മാസം കായിക മേള നടക്കും. കുന്നംകുളത്താണ് കായിക മേള നടക്കുക. നവംബർ മാസം സെപ്ഷ്യൽ സ്‌കൂൾ മേള എറണാകുളത്ത് അരങ്ങേറും.

ഇത്തവണ ശാസ്ത്ര മേള തിരുവനന്തപുരത്താണ് നടക്കുന്നത്. ഡിസംബറിലാണ് ശാസ്ത്രമേള. കഴിഞ്ഞ കലോത്സവത്തിന് വേദിയായത് കോഴിക്കോട് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.