സാമ്പത്തിക ക്രമക്കേട്; ജോർജ് തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം

കോഴിക്കോട്: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. ജോർജ് തോമസിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

തിരുവമ്പാടി മുൻ എംഎൽഎയാണ് ജോർജ് തോമസ്. സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ.

പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതിന് പുറമെ കർഷകസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ശരിവെച്ചതോടെയാണ് ജോർജ് തോമസിനെ സസ്‌പെൻഡ് ചെയ്തത്.