സുധാകരന്‍ നീച മനസിന്റെ ഉടമയെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: കെ സുധാകരന്‍ നീച മനസിന്റെ ഉടമയാണെന്നും മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും മുന്‍മന്ത്രിയും സിപിഎം നേതാവുമായ ഇ.പി ജയരാജന്‍. 17 കൊല്ലമായി തന്നെ വെടിവച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് സുധാകരനാണ്. ചെലവ് മുഴുവന്‍ വഹിക്കുന്നത് സുധാകരനാണ്. തന്നെ വധിക്കാന്‍ കൊലയാളികളെ സുധാകരന്‍ വാടകയ്‌ക്കെടുത്തു. തന്നെയല്ല പിണറായിയെ ആണ് സുധാകരന്‍ ഉന്നം വച്ചതെന്നും ജയരാജന്‍ ആരോപിച്ചു..

ആര്‍ എസ് എസുകാരെയാണ് സുധാകരന്‍ വാടയ്കക്കെടുത്തത്.ക്വട്ടേഷന്‍ സംഘവും കൊലപാതകവുമായി നടന്ന ആളെ എങ്ങനെയാ കെപിസിസി അദ്ധ്യക്ഷനാക്കിയതെന്നും, പൊലീസുകാരുടെ സംരക്ഷണയിലാണ് നാല്‍പ്പാടി വാസുവിനെ വെടിവച്ചതെന്നും ഇങ്ങനെ വൃത്തിക്കെട്ട മനസുമായി നടക്കുന്ന ആളാണ് കെ പി സി സി അദ്ധ്യക്ഷനെന്നും ജയരാജന്‍ തുറന്നടിച്ചു.