തിരുവനന്തപുരം: അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണ് വിഡി സതീശന് ലഭിച്ച എം.എല്‍.എ സ്ഥാനമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവര്‍ത്തിക്കാന് വി.ഡി സതീശന് സാധിച്ചിട്ടുണ്ട്.അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് നേരത്തെ ലഭിക്കാതെ പോയിട്ടുണ്ട്. പക്ഷെ, പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്ഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ് ഇത്.എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2021-05-24

