പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്നത് ഭീകര പ്രവര്‍ത്തനമാണെന്ന് മേജര്‍ രവി. അഭയാര്‍ത്ഥികളായി കയറി വന്നവര്‍ ഇന്ത്യാക്കാര്‍ക്കെതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനമാണ് ബംഗാളില്‍ കാണുന്നത്. ബംഗാളില്‍ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അത് മമതയുടെ സര്‍ക്കാരോ മോദി ജിയുടെ സര്‍ക്കാരോ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ലന്നും അദേഹം മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പത്തും പന്ത്രണ്ടും വയസ്സായ പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു. മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ക്കെതിരെ ഗാന്ധിയന്‍ തത്വങ്ങള്‍ നടക്കില്ല.മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രി .ആയിരിക്കുകയാണ് മാനുഷികമായ പരിഗണന നല്കി ഭരിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ഗവണ്മെന്റ് ഒരു കടുത്ത നിലപാട് തന്നെ എടുക്കണം.
അടിക്കേണ്ടവനെ അടിക്കണം. ഈ രോഹിന്‍ഗ്യന്‍സിന്റെ നേതാക്കന്മാരെ പിടിച്ച് തിരിച്ചു കൊടുക്കണം. എനിക്കും വേദനിക്കും എന്ന് അവരും അറിയണം. മനുഷ്യത്വമില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് ശക്തമായ നടപടി എടുക്കണമെന്നും മേജര്‍ രവി പറഞ്ഞു. നടത്തുന്നതാണെന്നും അദ്ദേഹം ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകള്‍ ആണ് റോഹിംഗ്യന്‍സ്. കാരണം അവരുടെ രക്തത്തില്‍ തന്നെ ഭീകരത ഉണ്ട്. പുറത്തുനിന്ന് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത്.

