കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി 93 നെതിരെ 124 വോട്ടുകള്‍ക്ക് വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 136 വോട്ടുകളാണ് ഓലി സര്‍ക്കാരിന് വിശ്വാസം തെളിയിക്കാന്‍ വേണ്ടിയിരുന്നത്. പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) കഴിഞ്ഞ ദിവസം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങിയത്. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് വരെ ചെറു കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ഓലി.ഓലിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. എന്നാല്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി അതു റദ്ദാക്കി പാര്‍ലമെന്റ് പുനഃസ്ഥാപിച്ചിരുന്നു. ഓലി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടന്നുപോവുകയാണ് നേപ്പാള്‍.
2021-05-11