കോണ്‍ഗ്രസില്‍ പൊട്ടിത്തെറി , സോണിയ ഗാന്ധിക്ക് കത്ത് എഴുതി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: നിയമസഭാതിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. കെ പി സി സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എം പി എന്നിവര്‍ക്ക് കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.

കത്തിലെ പ്രധാന ഭാഗങ്ങള്‍

അടുത്തിടെ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച ചരിത്രപരമായ തോല്‍വിയില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. പാര്‍ട്ടി അതിന്റെ തിരുത്തല്‍ നടപടികള്‍ ഉടനടി നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍, പാര്‍ട്ടി കൂടുതല്‍ അന്ധകാരത്തിലേക്ക് നയിക്കപ്പെടും. അഗാധമായ ഉറക്കത്തില്‍ നിന്ന് നമ്മുടെ പാര്‍ട്ടിയെ ഉണര്‍ത്താനുള്ള തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കേണ്ടത് കടമയും ഉത്തരവാദിത്തവുമാണെന്ന് കേരള സ്റ്റേറ്റ് കമ്മിറ്റി ഓഫ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ എന്ന നിലയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ പരിഗണനയിലേക്കായി ചില കാര്യങ്ങള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

  1. കെ പി സി സി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, യു ഡി എഫ് കണ്‍വീനര്‍ എന്നിവരെ മാറ്റുക.
  2. കെ പി സി സി, ഡി സി സി, കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, ഐ എന്‍ ടി യു സി എന്നിവയുടെ ജംബോ കമ്മിറ്റികള്‍ അടിയന്തിരമായി പിരിച്ചുവിടുക. ബൂത്തു തലം മുതല്‍ ഈ കമ്മിറ്റികള്‍ ശാക്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.