കോവിഡ് വാക്‌സിന്‍ : മുന്‍ഗണനാവിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകരും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും കോവിഡ് വാക്‌സിന്‍ മുന്‍ഗണനാവിഭാഗത്തില്‍. മുന്‍ഗണനാ വിഭാഗത്തില്‍ ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന വാര്‍ഡുതല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വോളന്റിയര്‍മാര്‍ തുടങ്ങിയവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച കൊവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് മരിച്ചതോടെ യാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ ഗണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി ഡോസ് വാക്‌സിനില്‍ 3 .5 ലക്ഷം ഡോസ് ഇന്നലെ കൊച്ചിയില്‍ എത്തി.