കൊച്ചി: വിവാദമായ ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലിലെ ഇഡി അന്വേഷണത്തെ ചോദ്യം ചെയ്ത് ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇഡി തങ്ങള്‍ക്ക് നോട്ടീസ് അയച്ചുവെന്ന് ലാവ്‌ലിന്‍ കമ്പനി ഹര്‍ജിയില്‍ പറയുന്നു.2009ല്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ പ്രതികളല്ലെന്നും കളളപ്പണം സംബന്ധിച്ച പി എം എല്‍ എ നിയമം നിലവില്‍ വരുന്നതിന് മുമ്പാണ് കരാര്‍ ഒപ്പുവച്ചതെന്നും നിയമം നിലവില്‍ വരുന്നതിന് മുമ്പുളള കരാര്‍ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹര്‍ജിയില്‍ വാദിക്കുന്നു.
2021-04-24

