പാകിസ്ഥാനിൽ സ്‌ഫോടനം; 39 പേർ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രാഷ്ട്രീയ പാർട്ടി യോഗത്തിനിടെ സ്‌ഫോടനം. 39 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ഖർ നഗരത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

ജംഇയ്യത്ത് ഉലമ ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടിയുടെ കൺവെൻഷൻ നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ 17 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.